ഐ.എച്ച്.ആർ.ഡി കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ പുതിയ കോഴ്സ്: എൻ.ആർ.ഐ സീറ്റ് പ്രവേശനത്തിനുള്ള കാലാവധി ദീർഘിപ്പിച്ചു.
കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469-2678983) എൻജിനിയറിങ് കോളേജിലേക്ക് സർക്കാർ/ എ.ഐ.സി.റ്റി.ഇ പുതുതായി അനുവദിച്ച കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) എന്ന കോഴ്സിലേക്ക് 2021-22 അധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആഗസ്റ്റ് 13 വൈകിട്ട് അഞ്ച് മണിവരെ ദീർഘിപ്പിച്ചു. അപേക്ഷയുടെ പകർപ്പും നിർദ്ദിഷ്ട അനുബന്ധങ്ങളും കോളേജിൽ ആഗസ്റ്റ് 24ന് വൈകുന്നേരം അഞ്ചു മണിവരെ സമർപ്പിക്കാം
അപേക്ഷാ ഫോം കോളേജിന്റെ വെബ്സൈറ്റായ www.cek.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് principal@cek.ac.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കുകയോ നേരിട്ട് കോളേജ് ഓഫീസിൽ എത്തിക്കുകയോ ചെയ്യണം. അപേക്ഷാ ഫീസായി 1000 രുപ ഓഫീസിൽ നേരിട്ടോ ഡി.ഡി ആയോ ഓൺലൈനായോ അടയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2677890,
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.