മുടി കൊഴിച്ചിലുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നെറ്റികയറ്റം. അതാവട്ടെ മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ചു വയ്ക്കാനും പാടാണ്. വിഗ് ഒരു പരിധിവരെ ഈ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. നെറ്റി കയറുന്നത് ഒഴിവാക്കാനുള്ള ഏക പരിഹാരം മുടികൊഴിച്ചിൽ ഒഴിവാക്കുകയും, മുടിയെ തളിർത്തു വളരാൻ അനുവദിക്കുകയും ആണ്. ഇതിന് ചില എളുപ്പവഴികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒന്നാണ് ഉള്ളി
“ഉള്ളി നീര്
സവാളയില്‍ ധാരാളം പോഷകങ്ങള്‍ ഉണ്ട്. ഇവ മുടി വളര്‍ച്ചയെ സഹായിക്കുന്നു. സള്‍ഫര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് സവാള. ഇതാണ് മുടി വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്നത്. കൂടാതെ രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടി വളര്‍ച്ച ശക്തിപ്പെടുത്താനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ സെറം സഹായിക്കുന്നു.
തയ്യാറാക്കേണ്ട വിധം
ഒരു സവാള, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവ എടുക്കാം. ശേഷം ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. പിന്നീട് ഇത് ഒരു ബ്ലെന്‍ഡറില്‍ നല്ലതുപോലെ അരച്ചെടുത്ത്, നീര് മാത്രം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ ഇതിലേക്ക് ചേര്‍ത്ത്, നല്ലതുപോലെ ഇളക്കി മാറ്റി വെക്കണം. ശേഷം ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.
“വിരലുകള്‍ ഉപയോഗിച്ച് നല്ലതുപോലെ മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അരമണിക്കൂര്‍ എങ്കിലും ഈ മിശ്രിതം മുടിയില്‍ വയ്ക്കണം. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ എങ്കിലും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലും, നെറ്റികയറ്റവും കുറയ്ക്കും എന്നു മാത്രമല്ല മുടി നന്നായി തഴച്ച് വളരുകയും ചെയ്യും.