Chandrayaan-3 Launch LIVE| ചന്ദ്രനെ തൊടാൻ ഒരു കുതിപ്പ് കൂടി; ചന്ദ്രയാൻ 3 വിക്ഷേപണം 2.35 ന്

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 ചിറക് വിരക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു ച്ചക്ക് 2.35 നാണ് വിക്ഷേപണം. വിക്ഷേപണത്തിന് വേണ്ട എല്ലാ മൂന്നൊരുക്കങ്ങളും പൂർത്തിയായി. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ച രാജ്യങ്ങളാണ് സോവിയറ്റ് യൂണിയന്‍, ചൈന, യുഎസ് എന്നിവ. ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും.

2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.

 

 
Verified by MonsterInsights