ചുട്ടുപൊള്ളുന്ന ചൂടിന് മഴ ഏറെ ശമനം നൽകുന്നു. എന്നാൽ പല രോഗങ്ങളും ഇതിനൊപ്പം വന്നു ചേരാറുണ്ട്. സാധാരണയായി വേനലിൽ കാണുന്ന നേത്രരോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ . എന്നാല്‍ മഴക്കാലത്തും ചെങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴക്കാലത്ത്, നനഞ്ഞ കാലാവസ്ഥയിൽ ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കൂടുന്നതാണ് ഇതിനുള്ള കാരണം. അണുബാധ കണ്ണുകൾക്ക് ആയതിനാൽ തന്നെ ഇത് നമ്മുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്.
തുടർച്ചയായ മഴ കാരണം അന്തരീക്ഷത്തിൽ പൊടി, അഴുക്ക് എന്നിവയെല്ലാം അടിഞ്ഞുകൂടാൻ കാരണമാകുന്നു.നനഞ്ഞ കാലാവസ്ഥയിൽ ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കൂടുന്നതിനും കൺജങ്ക്റ്റിവിറ്റിസിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ചെങ്കണ്ണിന്റെ അസ്വസ്ഥതകൾ കാണുന്നുവെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.