യു.പി.ഐ വഴി ഇനി അഞ്ച് ലക്ഷം രൂപവരെ കൈമാറാം. ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കുള്ള പരിധിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഒരു ലക്ഷം രൂപവരെയാണ് യുപിഐ പണമിടപാട് പരിധി.
മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിങ്ങനെ ആവര്‍ത്തിച്ചുവരുന്ന പണമിടപാടുകള്‍ക്കുള്ള ഇ-മാന്‍ഡേറ്റ് പരിധി 15,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായും ഉയര്‍ത്തും.
ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ വഴി പരമാവധി അഞ്ച് ലക്ഷം രൂപവരെ കൈമാറാന്‍ കഴിയും. ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച് തത്സമയം പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്നറിയപ്പെടുന്ന യുപിഐ. നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ) ആണ് സംവിധാനം വികസിപ്പിച്ചത്.