ഉചിതമായ അളവില്‍ പഴങ്ങളോ പച്ചക്കറികളോ ചേര്‍ത്ത് ഇത് ആരോഗ്യകരവും പോഷകപ്രദവുമാക്കാം
നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള രുചികരവും പോഷകപ്രദവുമായ മാര്‍ഗമാണ് ഇത്. തടികുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണം ഒഴിവാക്കാതെ തന്നെ തടി കുറയ്്ക്കാന്‍ സ്മൂത്തികള്‍ക്കു കഴിയും. ഇത് നിര്‍ജലീകരണം തടയുന്നു, വയര്‍ നിറഞ്ഞതായി നിങ്ങളെ തോന്നിപ്പിക്കുന്നു.
ബനാന സ്മൂത്തി
വിറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം,
വിറ്റാമിന്‍ ബി6 എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം.
ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും.
പാല് ഒരു കപ്പ്
അര കപ്പ് ഓട്സ്
ഒന്നോ രണ്ടോ പഴം
കുറച്ച് നിലക്കടല
കുറച്ച് അണ്ടിപരിപ്പ്
ഒരു ടീസ് പൂണ് തേന്‍
ഇവ എല്ലാം കൂടെ മിക്സിയിലൊന്ന് അരച്ചെടുക്കുക.
എന്നിട്ട് ഒരു ഗ്ലാസിലൊഴിച്ചു കുടിക്കുക. തണുപ്പ് വേണ്ടവര്‍ക്ക് തണുപ്പിച്ചു കുടിക്കാം.
ക്യാരറ്റും ബീറ്റ്റൂട്ടുമിട്ട് ഒരു സ്മൂത്തി
അരകപ്പ് ബീറ്റ്റൂട്ട്, അരകപ്പ് ക്യാരറ്റ്, അരകപ്പ് ആപ്പിള്‍
അരകപ്പ് വെള്ളവുമുപയോഗിച്ച് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക.
തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം
ബ്ലൂബെറി (ബെറികള്‍ ഏതുമാവാം)