സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളില്‍ രാത്രി താപനിലയും വര്‍ധിച്ചേക്കാം.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നിയിപ്പ് ഇല്ലെങ്കിലും വ്യാപകമായി ചൂട് തുടരുന്നു. വയനാടും ഇടുക്കിയും ഒഴികെ 12 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചൂട് തുടരുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈമാസം ഏഴുവരെ പാലക്കാട് 39 ഉം

കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 ഉം, തിരുവനന്തപുരം , പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഉം ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ആലപ്പുഴയും കോഴിക്കോടും ചിലസ്ഥലങ്ങളില്‍ രാത്രി താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.





 

Verified by MonsterInsights