കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ശനിയാഴ്ച 640 രൂപയുടെ കുറവ് വന്നതിന് പിന്നാലെയാണിത്. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവിലയില്‍ വന്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുമോ എന്ന് നിരീക്ഷിക്കുകയാണ് നിക്ഷേപകര്‍. പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ലഭിച്ചാല്‍ സ്വര്‍ണവില കൂടും.
കേരളത്തില്‍ ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍വില രേഖപ്പെടുത്തിയത് 52560 രൂപയാണ്. ഈ മാസം എട്ട് മുതല്‍ പത്ത് വരെയായിരുന്നു ഈ വില. പിന്നീട് വര്‍ധിക്കുകയാണ് ചെയ്തത്. വീണ്ടും കുറഞ്ഞ വിലയിലേക്ക് എത്തുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ചോദ്യവും ഇതുതന്നെയാണ്. ഇന്നത്തെ വില സംബന്ധിച്ച് നോക്കാം.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 53000 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 6625 രൂപ നല്‍കണം. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 80 രൂപ പവനും 10 രൂപ ഗ്രാമിനും കുറഞ്ഞു. അതേസമയം, 24 കാരറ്റ് സ്വര്‍ണത്തിന് വില ഇതിനേക്കാള്‍ കൂടും. ഒരു ഗ്രാമിന് 7223 രൂപയും എട്ട് ഗ്രാമിന് 57784 രൂപയുമാണ് നല്‍കേണ്ടത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില സാധാരണക്കാരന് താങ്ങാന്‍ സാധിക്കുന്നതാണ്. ഒരു ഗ്രാമിന് 5421 രൂപയും എട്ട് ഗ്രാമിന് 43368 രൂപയുമാണ്. 18 കാരറ്റ് പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുന്നു എന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. നേരത്തെ ഈ പരിശുദ്ധിയില്‍ വ്യത്യസ്ത ഡിസൈന്‍ ആഭരണങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ നേരെ മറിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍. കൗമാരക്കാര്‍ ഇത്തരം ആഭരണങ്ങളാണ് ചോദിച്ചുവരുന്നതത്രെ.

ദുബായിലുള്ള പ്രവാസികള്‍ക്ക് അവിടെ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ വലിയ ലാഭം കിട്ടും. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260.25 ദിര്‍ഹമാണ് വില. പവന് 2082 ദിര്‍ഹവും. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 5000ത്തിലധികം രൂപയുടെ കുറവാണ് ദുബായില്‍. മാത്രമല്ല, വിവിധ ഡിസൈനിലുള്ള ആഭണരങ്ങള്‍ ദുബായിലെ സ്വര്‍ണവിപണിയില്‍ കിട്ടും. എത്ര അളവില്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് വ്യക്തമായി ചോദിച്ചറിയണം എന്ന് മാത്രം.