തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി യൂസർഫീ വർധന. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം വർധനയാണ് യൂസർ ഡിവലപ്മെന്റ് ഫീസിൽ വരുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും യൂസർഫീ ഏർപ്പെടുത്തി.നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർഫീ. പുതുക്കിയ നിരക്കനുസരിച്ച് ജൂലായ് ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 വർഷം ഇത് യഥാക്രമം 840-ഉം 360-ഉം ആണ്. 2026-27 വർഷം ഇത് 910-ഉം 390-ഉം ആയി വർധിപ്പിക്കും.കൂടാതെ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഫ്യുവൽ സർചാർജും ഏർപ്പെടുത്തി. ഇതിന്റെ ഭാരം ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരനിലേക്കെത്തുന്നതിനാൽ തിരുവനന്തപുരം വഴിയുള്ള വിമാനയാത്രയ്ക്ക് കൂടുതൽ തുക മുടക്കേണ്ടിവരും. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളം സ്വകാര്യവത്കരണത്തിനു ശേഷം ആദ്യമായാണ് നിരക്കുയർത്തുന്നത്
കൂടാതെ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഫ്യുവൽ സർചാർജും ഏർപ്പെടുത്തി. ഇതിന്റെ ഭാരം ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരനിലേക്കെത്തുന്നതിനാൽ തിരുവനന്തപുരം വഴിയുള്ള വിമാനയാത്രയ്ക്ക് കൂടുതൽ തുക മുടക്കേണ്ടിവരും. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളം സ്വകാര്യവത്കരണത്തിനു ശേഷം ആദ്യമായാണ് നിരക്കുയർത്തുന്നത്.എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ്(എ.ഇ.ആർ.എ.) വിമാനത്താവളങ്ങളുടെ യൂസർ ഡിവലപ്മെന്റ് ഫീ(യു.ഡി.എസ്.) നിശ്ചയിക്കുന്നത്. ഓരോ അഞ്ചുവർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക് മൾട്ടി ഇയർ താരിഫ്(എം.വൈ.ടി.)പ്രൊപ്പോസൽ നിശ്ചയിക്കുന്നത്. ഇപ്പോൾ നിശ്ചയിച്ച തുക ഓരോ വർഷം കൂടുന്തോറും വർധിപ്പിക്കാം. 2021 മുതൽ 25 വരെയുള്ള സാമ്പത്തികവർഷത്തെ എം.വൈ.ടി.യാണ് ഇപ്പോൾ നിശ്ചയിച്ച തുക ഓരോ വർഷം കൂടുന്തോറും വർധിപ്പിക്കാം. 2021 മുതൽ 25 വരെയുള്ള സാമ്പത്തികവർഷത്തെ എം.വൈ.ടി.യാണ് ഇപ്പോൾ അനുവദിച്ചത്