ബില്ലുകളും പേയ്മെന്റുകളും ഇനി മറക്കില്ല ; ഓര്‍മിപ്പിക്കാന്‍ ഗൂഗിളിന്റെ സംവിധാനം.

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സ്ഥിരമായി അടയ്ക്കേണ്ട ബില്ലുകളും മറ്റു പേയ്മെന്റുകളും കൃത്യമായി പേ ചെയ്യാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണ് പേയ്മെന്റ് റിമൈന്റര്‍.
എല്ലാമാസവും അടയ്ക്കേണ്ട ബില്ലുകളും റീചാര്‍ജ്ജുകളും കൃത്യമായി ഓര്‍മിപ്പിക്കുന്ന ഫീച്ചര്‍ ആണിത്.ഈ സംവിധാനത്തിലൂടെ വെദ്യുത ബില്ല്, ഫോണ്‍ റീചാര്‍ജ്, DTH റീചാര്‍ജ്, തുടങ്ങിയ എല്ലാത്തരം പേയ്മെന്റുകളുടെയും റിമൈന്റര്‍ സെറ്റ് ചെയ്യാനാകും.




നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷൻ തുറക്കുക. താഴേക്ക് swipe ചെയ്തു ബില്‍സ് & റീചാര്‍ജസ് എന്നതിന് താഴെയുള്ള View All ബട്ടണ്‍ ടാപ്പ് ചെയ്യുക. 

പേയ്മെന്റ് കാറ്റഗറീസ് എന്നതിനോട് ചേര്‍ന്നുള്ള View All ബട്ടനില്‍ ടാപ്പ് ചെയ്യുക.

താഴേക്ക് swipe ചെയ്തു Set up regular payments എന്ന ഭാഗത്തുനിന്നും നിങ്ങള്‍ക്ക് റിമൈന്റര്‍ സെറ്റ് ചെയ്യേണ്ട കാറ്റഗറി സെലക്റ്റ് ചെയ്യുക. 
ഇനി പേയ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിനായി പണം അയക്കേണ്ട കോണ്‍ടാക്ട് സെലക്ട് ചെയ്യുക.
സ്റ്റാര്‍ട്ട് ഡേറ്റ്, പേയ്മെന്റ് ഫ്രീക്വന്‍സി, തുക എന്നിവ നല്‍കുക. എളുപ്പം തിരിച്ചറിയാനായി പേയ്മെന്റ്‌നു ഒരു പേര് നല്‍കി Set remainder ബട്ടണ്‍ ടാപ്പ് ചെയ്യുക.

payment reminder സെറ്റ് ചെയ്തുകഴിഞ്ഞു. your checklist എന്നഭാഗത്തു നമ്മള്‍ സെറ്റ് ചെയ്ത reminder കാണാന്‍ സാധിക്കും.


Verified by MonsterInsights