ശരീരഭാരം കുറയ്ക്കാൻ വഴികള്‍ തേടി നടക്കുന്നവരാണോ നിങ്ങള്‍. വലിയ ആയാസമൊന്നും ഇല്ലാതെതന്നെ അതിനൊരു വഴി പറഞ്ഞുതരികയാണ് ആരോഗ്യ വിദഗ്ധര്‍. നമുക്ക് വളരെ എളുപ്പത്തിൽ പാലിക്കാവുന്നതാണ് ഈ ശീലം. ഭക്ഷണത്തിന് ശേഷം വെളളം കുടിയ്ക്കരുത്, ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിയ്ക്കരുത് എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ. ഇതിത് ഓരോ കാരണങ്ങളും കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കണമെന്ന് നമ്മളോട് ഇത് വരെ ആരെങ്കിലും പറഞ്ഞിട്ടിണ്ടോ. എന്നാൽ ഇപ്പോൾ പോഷകാഹാര വിദഗ്ധനായ അലൻ അരഗോൺ പറയുന്നത് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കണമെന്നാണ്. അത് കൊണ്ട് നമ്മൾ പ്രതീക്ഷിക്കാത്ത ഗുണമുണ്ടെന്നും ആരഗോൺ പറയുന്നു. ഭക്ഷണത്തിന് മുന്‍പ് ഒന്നോ രണ്ടോ ഗ്ലാസ് വെളളം കുടിയ്ക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ‘പോഡ്കാസ്റ്റ് ദി മോഡല്‍ ഹെല്‍ത്ത് ഷോ’യില്‍ പോഷകാഹാര വിദഗ്ധനായ അലന്‍ അരഗോണ്‍ വ്യക്തമാക്കിയത്.
ശരീര ഭാരം കുറയ്ക്കാനുള്ള വാട്ടര്‍ ട്രിക്ക് എങ്ങനെ
വിശപ്പ് നിയന്ത്രിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുളള കലോറി നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഘടകമാണ്. ഓരോ പ്രാവശ്യം ഭക്ഷണം കഴിയ്ക്കുന്നതിനും മുന്‍പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ അതിനുശേഷം ഭക്ഷണം വളരെ കുറച്ച് മാത്രമേ കഴിയ്ക്കാന്‍ സാധിക്കൂ. അത്താഴം കഴിയ്ക്കാന്‍ പോകുന്നതിന് മുന്‍പ് ഈ വാട്ടര്‍ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കാനാണ് അലന്‍ അരഗോണിൻ്റെ പക്ഷം.
ഇത്തരത്തില്‍ ഭക്ഷണത്തിന് മുന്‍പ് വെളളം കുടിയ്ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ മറ്റ് നിരവധി ആരോഗ്യ വിദഗ്ധര്‍ അത് ശരിവയ്ക്കുന്നുമുണ്ട്. വെള്ളം കലോറി രഹിതമായതിനാല്‍ അത് അപകടമുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വയര്‍ നിറഞ്ഞ ഫീലും ഉണ്ടാക്കുന്നു. പ്രഭാതഭക്ഷണമോ, രാത്രിഭക്ഷണമോ അതിനിടയ്ക്കുള്ള ലഘുഭക്ഷണമോ ആകട്ടെ ഏത് ഭക്ഷണത്തിനും മുന്‍പ് ഏകദേശം 500 മില്ലി വെള്ളം കുടിയ്ക്കുന്നവരുടെ ഭാരം 12 ആഴ്ചയ്ക്കുള്ളില്‍ കുറയുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വാട്ടര്‍ ട്രിക്ക് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കൊപ്പം സന്തുലിതമായി ചെയ്താല്‍ നല്ലരീതിയില്‍ പ്രയോജനം ചെയ്യും. അത് മാത്രമല്ല വെള്ളം ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും.