ചിലർ മുഖത്ത് നോക്കി കള്ളം പറയും . ചിലർ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് മനസിലാക്കാനെ സാധിക്കുകയില്ല .
അങ്ങനെ സ്ഥിരമായി കബളിക്കപ്പെടുകയും കൺഫ്യൂഷൻ അടിച്ചു നിൽക്കുകയും ആണെങ്കിൽ വിഴമിക്കേണ്ട . അത്തരക്കാരെ വേഗം കണ്ടുപിടിക്കാം ഇനി.
നുണയന്മാർ നമ്മളോട് ചില കാര്യങ്ങൾ പറയും . ഈ പറഞ്ഞത് പിന്നീട് എപ്പോഴെങ്കിലും അവരോട് ഒന്നുകൂടി ചോദിച്ചു നോക്കിക്കേ . അവർ ആ കഥകളൊക്കെ ഓർത്തെടുത്ത് നേരെയാക്കാൻ പാടുപെടുന്നത് കാണാം.
ആരോടെങ്കിലും സംസാരിക്കുമ്പോൾ വളരെ സൂക്ഷ്‌മമായി അവരെ നിരീക്ഷിക്കുക . അവരുടെ മൈക്രോ എക്സ്പ്രെഷൻ നല്ലവണ്ണം ശ്രദ്ധിച്ചാൽ ഇതിലൂടെ അവരുടെ മനസിലുള്ളത് പിടികിട്ടും.
നുണപറയുന്നവരോട് നമ്മൾ തർക്കിക്കുകയാണെങ്കിൽ അവർ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം നിങ്ങളുടെ ചോദ്യത്തിനെ ചോദ്യം ചെയ്‌തുകൊണ്ട് അക്കാര്യം ഒഴിവാക്കുകയോ , വിഷയം മാറ്റി സംസാരിക്കുകയോ ചെയ്യും.
ചില ആളുകൾ സംസാരത്തിനിടയിൽ സത്യസന്ധമായി അല്ലെങ്കിൽ സത്യം പറയാൻ തുടങ്ങിയ പദങ്ങൾ ആവർത്തിച്ചു ഉപയോഗിക്കും . അത് ചിലപ്പോൾ അവർ കള്ളം പറയുകയാണ് എന്നതിനുള്ള സൂചനയാകാം .
നുണ പറയുന്നവർ ഒന്നുകിൽ അവർ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ നൽകാൻ മടിക്കും. അല്ലെങ്കിൽ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി സ്വയം വിശദീകരിക്കും.