പക്ഷപാതവും കൃത്യതയില്ലായ്മയും’; വിക്കിപീഡിയക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

പക്ഷപാതങ്ങളും കൃത്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഗവണ്‍മെന്റ് വിക്കിപീഡിയയ്ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഭാഗികമോ തെറ്റായതോ ആയ ഉള്ളടക്കത്തിന്റെ പേരില്‍ വിക്കിപീഡിയയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. പരാതികള്‍ വര്‍ധിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

മുന്‍കൂര്‍ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് എഎന്‍ഐ (ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍) പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി അടുത്തിടെ വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചിരുന്നു. വിക്കിപീഡിയ പേജില്‍ അപകീര്‍ത്തികരമായ തിരുത്തലുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ഉപയോക്തൃ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ എഎന്‍ഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതിയുടെ സമയപരിധി പാലിക്കുന്നതില്‍ പ്ലാറ്റ്ഫോം പരാജയപ്പെടുകയായിരുന്നു.

ഫ്രീ എന്‍സൈക്ലോപീഡിയയെന്നാണ് വിക്കിപീഡിയയുടെ അവകാശം. വിക്കീപിഡയയുടെ വളണ്ടിയര്‍മാര്‍ക്ക് അതില്‍ പുതിയ പേജുകള്‍ കൂട്ടിച്ചേര്‍ക്കാനും നിലവിലുള്ള ഉള്ളടക്കം തിരുത്താനും സാധിക്കും. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് വിഷമകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം, ഇതേ വിഷയത്തില്‍ പ്രത്യേക വാദം കേള്‍ക്കുമ്പോള്‍, തിരുത്തലുകള്‍ വരുത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തടഞ്ഞുവച്ചതിന് വിക്കിപീഡിയയ്ക്ക് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

Verified by MonsterInsights