അണ്‍ലിമിറ്റഡ് 5ജി കിട്ടുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍, കൂടുതലറിയാം.

ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ചെലവേറിയിരിക്കുകയാണ്. നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും നിലവില്‍ മറ്റ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത് ജിയോ തന്നെയാണ്. എന്നാല്‍ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകള്‍ ജിയോ പരിഷ്‌കരിച്ചു. നേരത്തെ 239 രൂപയോ അതിന് മുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് 5ജി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകള്‍ക്കൊപ്പം മാത്രമായി അത് ചുരുങ്ങി.

ജിയോയുടെ പ്ലാനുകളുടെ പട്ടികയില്‍ 5ജി അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്ലാന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓഗസ്റ്റില്‍ അവതരിപ്പിച്ച 198 രൂപയുടെ പ്ലാന്‍ ആണിത്. ജിയോയുടെ മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള 5ജി അണ്‍ലിമിറ്റഡ് പ്ലാനും ഇത് തന്നെ. 





14 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി 4ജി ഡാറ്റ ലഭിക്കും. ഒപ്പം അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും ദിവസേന 100 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനുകളും ഉപയോഗിക്കാം. വാലിഡിറ്റി കുറവാണെങ്കിലും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനാകുമെന്നതാണ് ഈ പ്ലാനിന്റെ സവശേഷത. അത്യാവശ്യ ഘട്ടങ്ങളില്‍ അതിവേഗ കണക്ടിവിറ്റി ആവശ്യങ്ങള്‍ക്കുള്‍പ്പടെ ഈ റീച്ചാര്‍ജ് പ്രയോജനപ്പെടുത്താനാവും
349 രൂപയുടേതാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാന്‍. 28 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 198 രൂപയ്ക്ക് ഒരു മാസം രണ്ട് തവണ റീച്ചാര്‍ജ് ചെയ്താല്‍ 396 രൂപയാണ് ചെലവാകുക. 28 ദിവസത്തേക്ക് 349 രൂപയുടെ പ്ലാന്‍ തന്നെയാണ് ലാഭകരം.





മൈ ജിയോ ആപ്പില്‍ നിന്നും മറ്റ് റീച്ചാര്‍ജ് പ്ലാറ്റ്ഫോമുകളില്‍ നിന്നും 198 രൂപയുടെ റീച്ചാര്‍ജ് ചെയ്യാം. ഗൂഗിള്‍ പ്ലേയിലും, പേടിഎമ്മിലുമെല്ലാം റീച്ചാര്‍അധിക തുക ഈടാക്കുന്നുണ്ട്. മൈ ജിയോ ആപ്പില്‍ നിന്ന് നേരിട്ട് റീച്ചാര്‍ജ് ചെയ്താല്‍ അധിക തുക നല്‍കേണ്ടിവരില്ല.



Verified by MonsterInsights