കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം, ഒന്ന് ശ്രമിച്ചുനോക്കൂ

കഴുത്തിന് ചുറ്റുമുളള കറുപ്പ് പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന കാര്യമാണ്. ഇഷ്ടമുളള വസ്ത്രം ധരിക്കാനും മേക്കപ്പ് ചെയ്ത് പുറത്തിറങ്ങാനും ഇഷ്ടമുളള ആഭരണങ്ങള്‍ ധരിക്കാനുമൊക്കെയുളള ആത്മവിശ്വാസം കെടുത്താന്‍ കഴുത്തിന് ചുറ്റുമുളള കറുപ്പ് നിറത്തിന് കഴിയും. അമിതവണ്ണമുളളവരിലും പ്രമേഹ രോഗികളിലും മാത്രമല്ല സൂര്യപ്രകാശമേറ്റും അഴുക്കും പൊടിയും അടിഞ്ഞുകൂടിയുമെല്ലാം കഴുത്തിന് ചുറ്റും കറുപ്പ് നിറം വരാന്‍ സാധ്യതയുണ്ട്.

പ്രതിവിധികള്‍
  • ചര്‍മ്മത്തിലെ പിഗ്മെന്റേഷനൊക്കെ മാറ്റി, വെയിലടിക്കുമ്പോഴുള്ള കരുവാളിപ്പ് അകറ്റാന്‍ ഏറ്റവും നല്ല ഉപാധിയാണ് തൈരും ചെറുനാരങ്ങാനീരും. തൈരും ചെറുനാരങ്ങാനീരും കുറച്ച് അരിപ്പൊടിയും കൂടി യോജിപ്പിച്ചെടുത്ത് കഴുത്തിന് ചുറ്റും പുരട്ടി ഉണങ്ങുമ്പോള്‍ ഉരച്ച് കഴുകി കളയാം.
  • തൈരും തക്കാളിഅരച്ചതും പപ്പായ ഉടച്ചതും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടിനോക്കൂ. മുഖത്തിന്റെ സ്വാഭാവിക നിറം കിട്ടാനും കണ്ണിന് താഴെയും കഴുത്തിലുമുളള കറുപ്പ് നിറം മാറാനും ഇത് സഹായിക്കും
  • കറ്റാര്‍വാഴ ജെല്‍ നല്ലൊരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ്. കറ്റാര്‍ വാഴ ജെല്‍ കഴുത്തിന് ചുറ്റും ഉരച്ചുകൊടുക്കുക. ഇത് ഒരാഴ്ച തുടര്‍ച്ചയായി ചെയ്യണം.
  • തൈരും കറ്റാര്‍വാഴ ജെല്ലും കൂടി മിക്‌സ് ചെയ്ത് പുരട്ടി അര മണിക്കൂര്‍ വച്ച ശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്യാവുന്നതാണ്.

ചര്‍മ്മപ്രശ്‌നം മാത്രമല്ല ഹോര്‍മോണ്‍ വ്യതിയാനം ഉള്‍പ്പെടെയുളള പലരോഗങ്ങളുടെയും ലക്ഷണമായും കഴുത്തിലെ നിറവ്യത്യാസം കാണപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

 
Verified by MonsterInsights