മതിയായ കാൽസ്യം ശരീരത്തിന് അനിവാര്യം, കുറഞ്ഞാൽ വില്ലൻ; കാല്‍സ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം

കാല്‍സ്യത്തിന്റെ കുറവ് ശാരീരികവും മാനസികവുമായ പലതരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്. ഇത് നേരത്തെ കണ്ടെത്തുന്നതിലൂടെ ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളില്‍ പലര്‍ക്കും നഖങ്ങള്‍ പൊട്ടുകയും, പേശിവലിവ് ഉണ്ടായി വേദനയുണ്ടാവുകയും അസ്ഥിക്ക് ഒടിവും വേദനയുണ്ടാവുകയുമൊക്കെ ചെയ്യാറുണ്ടോ. എന്നാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലുകളുടെയും പേശികളുടേയും ആരോഗ്യത്തിന് മാത്രമല്ല നാഡികളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ ആരോഗ്യം തുടങ്ങി മാനസികാവസ്ഥയെ വരെ ബാധിക്കാന്‍ കാല്‍സ്യത്തിന് സാധിക്കും.

എന്തൊക്കെയാണ് നിങ്ങള്‍ക്ക് കാല്‍സ്യക്കുറവുണ്ടെന്നതിന് ശരീരം കാണിച്ചുതരുന്ന അടയാളങ്ങള്‍

കൈവിരലുകളിലോ കാല്‍വിരലുകളിലോ ഉള്ള വിറയല്‍

കൈകാല്‍ വിരലുകളില്‍ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയാണ് പരസ്‌തേഷ്യ. അതായത് തരിപ്പും ഇക്കിളി , മരവിപ്പ്, ചര്‍മ്മത്തില്‍ എന്തോ ഇഴയുന്നതുപോലെ തോന്നുക ഇങ്ങനെയുളള അനുഭവങ്ങള്‍. ഇത് കാല്‍സ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. നാഡീ സിഗനലുകള്‍ക്ക് കാല്‍സ്യം നിര്‍ണ്ണായകമായതുകൊണ്ടാണ് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്.

കാരണമില്ലാതെയുള്ള ക്ഷീണം
വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ക്ഷീണം കാല്‍സ്യത്തിന്റെ കുറവുകൊണ്ട് സംഭവിക്കുന്നതാവാം. കാല്‍സ്യം കുറവുള്ള ആളുകളില്‍ ആവശ്യത്തിന് വിശ്രമം ഉണ്ടെങ്കിലും പലപ്പോഴും ക്ഷീണം അനുഭവപ്പെടും.

ഭക്ഷണം വിഴുങ്ങാനുളള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ തൊണ്ടയില്‍ മുറുക്കം പോലെ അനുഭവപ്പെട്ടാല്‍ അത് കാല്‍സ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. കാല്‍സ്യം അന്നനാളം ഉള്‍പ്പടെയുളള പേശികളുടെ സങ്കോചത്തെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ലക്ഷണത്തെ പറയുന്ന പേരാണ് ഡിസ്ഫാഗിയ. ഈ അവസ്ഥ ദഹനത്തെ തടസ്സപ്പെടുത്തുകയും പോഷകങ്ങളുടെ ആഗീരണത്തെ ബാധിക്കുകയും കാലക്രമേണ കാല്‍സ്യത്തിന്റെ കുറവിന് കാരണമാവുകയും ചെയ്യും

ദന്ത പ്രശ്‌നങ്ങള്‍
നല്ലവണ്ണം ശുചിയായി പല്ല് വ്യത്തിയാക്കിയാലും കാല്‍സ്യത്തിന്റെ അഭാവംകൊണ്ട് പല ദന്ത പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.പല്ല് സെന്‍സിറ്റീവാകുകയും, പോടുകള്‍ ഉണ്ടാവുകയും മോണയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു

Verified by MonsterInsights