പുതുവർഷം പിറക്കാൻ ദിവസങ്ങൾമാത്രം അവശേഷിക്കെ ഉപഭോക്താക്കൾക്ക് ന്യൂ ഇയർ വെൽകം പ്ലാനുമായി ജിയോ. 2025 രൂപയുടെ റീചാർജ് പ്ലാനിൽ 200 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഇന്റർനെറ്റും വോയിസും എസ്എംഎസും 500 ജിബി 4ജിബി ഡാറ്റയും ലഭിക്കും. 2.5 ജിബിയാണ് പ്രതിദിന ഡാറ്റ. 2150 രൂപവരുന്ന പാർട്നർ കൂപ്പണുകളും പുതിയ പ്ലാനിലൂടെ സ്വന്തമാക്കാം.
ജിയോയിൽ നിന്ന് 2500 രൂപയ്ക്ക് ഷോപ്പിങ് ചെയ്യാനാകുന്ന 500 രൂപയുടെ കൂപ്പണുകളും ഈ റീച്ചാർജ് പ്ലാനിലൂടെ റെഡീംചെയ്തെടുക്കാം. സ്വിഗ്ഗിയിൽ 499 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ 150 രൂപയും ഡിസംബർ 11 മുതൽ ജനുവരി 11 വരെ ഈസി മൈട്രിപ്പ് ഡോട്കോം വഴി ഫ്ളൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് 1500 രൂപ വരെ ഇളവും ലഭിക്കും.