ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വിഭജിച്ചിരിക്കുന്ന ‘ പല അത്ഭുതങ്ങളുടെ കുന്ന് ‘ എന്ന് അര്‍ഥം വരുന്ന ‘ ചിത്രകൂട്’ ആണ് ഈ ജില്ല.
ജില്ലകള്‍ പൂര്‍ണമായും ഒരു സംസ്ഥാനത്തിന്റെ ഉള്ളില്‍ വരുന്ന രീതിയാണ് സാധാരണയായി സംസ്ഥാന അതിര്‍ത്തികള്‍ വരയ്ക്കുന്നത്. ഇന്ത്യയില്‍ ഭരണഘടനാപരമായ ലാളിത്യവും ഏകീകൃത ഭരണവും ഉറപ്പാക്കാനുള്ള ഒരു രീതികൂടിയാണിത്. ഇങ്ങനെയാണെങ്കിലും രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒരു ജില്ല നമുക്കുണ്ട്. ഇത് ഇന്ത്യയുടെ ഭരണഘടനയില്‍ അപൂര്‍വ്വമായ ഒന്നാണ്. ഏതാണ് ആ ജില്ല എന്നല്ലേ? ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വിഭജിച്ചിരിക്കുന്ന ‘ പല അത്ഭുതങ്ങളുടെ കുന്ന് ‘ എന്ന് അര്‍ഥം വരുന്ന ‘ ചിത്രകൂട്’ ആണ് ഈ ജില്ല.
ചിത്രകൂട് എങ്ങനെയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്
എന്തുകൊണ്ട് രണ്ട് സംസ്ഥാനം
ചിത്രകൂടിന്റെ ഏറ്റവും വലിയ പ്രത്യേകത ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശിന്റെയും ഭാഗമാണ് എന്നതാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും അതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന വടക്കന്‍ വിന്ധ്യാ പര്‍വ്വതനിരകളില്‍ അതിന്റെ സ്ഥാനമുണ്ട്. ഇവിടുത്തെ സര്‍ക്കാരിന്റെ ഔദ്യേഗിക വെബ്സൈറ്റ് അനുസരിച്ച് ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ല 1998 സെപ്തംബര്‍ 4 നാണ് സ്ഥാപിതമായത്.