ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാം. ഇതുപയോഗിച്ച് തിളക്കമുള്ള ചർമ്മം നേടാൻ ശീലമാക്കേണ്ട ചില പരിചരണ വിദ്യകൾ പരിചയപ്പെടാം.ഏറെകാലമായി ചർമ്മ സംരക്ഷണ ഗുണങ്ങൾ കൊണ്ട് വ്യാപകമയി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് നെയ്യ്. ആൻ്റി ഓക്സിഡൻ്റ്, ഫാറ്റി ആസിജ്, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. ചർമ്മത്തെ ആഴത്തിൽ മോയ്സ്ച്യുറൈസ് ചെയ്യുന്നതു കൂടാതെ തിളക്കവും മൃദുത്വവും നൽകുന്നു. അതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുഖക്കുരു, ഹൈപ്പർപിഗ്മൻ്റേഷൻ എന്നിവയെ നേരിടുന്നു.ചർമ്മ പരിചരണത്തിൽ നെയ്യ് ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്ന് കൂടുതൽ അറിയാം.
നാച്യുറൽ മോയ്സ്ച്യുറൈസർ
ഫാറ്റി ആസിഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന ചർമ്മ സംരക്ഷണ കവചമായി പ്രവർത്തിക്കാൻ ഇതിന് കഴിയും. ആഴത്തിൽ തന്നെ മോയ്സ്ച്യുറൈസ് ചെയ്ത് ഗോൾഡൻ ഗ്ലോ നൽകും. മുഖത്തു മാത്രമല്ല ഇത് ശരീരത്തിലും ഉപയോഗിക്കാം.
കണ്ണിനടിയിലെ കറുപ്പ് നിറം
കണ്ണുകൾക്ക് തിളക്കം നൽകാൻ നെയ്യ് സഹായിക്കും. കണ്ണുകൾക്ക് താഴെയുള്ള ഭാഗത്തായി നെയ്യ് പുരട്ടാം. കിടക്കുന്നതിനു മുമ്പ് കണ്ണിനടിയിൽ നെയ്യ് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് ചുളിവുകൾ കറുത്തപാടുകൾ എന്നിവ അകറ്റാൻ സഹായിക്കും.

ലിപ് ബാം
വരണ്ടതും വിണ്ടു കീറുന്നതുമായ ചുണ്ടിൽ നെയ്യ് പുരട്ടാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും, വരണ്ടു പോകുന്നത് തടയുകയും ചെയ്യും
.
ഫെയ്സ് മാസ്ക്
നെയ്യിലേയ്ക്ക് തേൻ, നാരങ്ങ നര് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് ഫെയ്സ്മാസ്ക് തയ്യാറാക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. നെയ്യും തേനും ധാരാളം ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ ഉൾക്കൊള്ളുന്നുണ്ട്. നാരങ്ങ നാച്യുറൽ ബ്ലീച്ചിങ് എജൻ്റായി പ്രവർത്തിക്കുന്നു.
ഫൂട് ക്രീം
നിങ്ങളുടെ കാൽപാദങ്ങൾ വരണ്ടു പൊട്ടാറുണ്ടോ? എങ്കിൽ നെയ്യ് മികച്ച പ്രതിവിധിയാണ്. രാത്രി കിടക്കുന്നതിനു മുമ്പായി നെയ്യ് കാലിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. അതൊരു കവർ ഉപയോഗിച്ച് മൂടി ഉറങ്ങാൻ കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് പാദങ്ങൾ പൂപോലെ സോഫ്റ്റാകാൻ സഹായിക്കും.
.
