എഴുത്തുപരീക്ഷ ഇല്ല; 1,194 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.ബി.ഐ., അവസാന തീയതി മാര്‍ച്ച് 15.

കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 1,194 ഒഴിവുകളാണുള്ളത്. എസ്.ബി.ഐയില്‍നിന്നും എസ്.ബി.ഐയുടെ മുന്‍കാല അസോസിയേറ്റ് ബാങ്കുകളില്‍നിന്നും വിരമിച്ചവര്‍ക്കാണ് അവസരം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എഴുത്തുപരീക്ഷ ഇല്ല; 1,194 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.ബി.ഐ., അവസാന തീയതി മാര്‍ച്ച് 15.

എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അഭിമുഖമുണ്ടാകും. നൂറുമാര്‍ക്കിന്റെ അഭിമുഖത്തില്‍ വിജയിക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 15.

വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള യോഗ്യതകള്‍ ഉള്ളവര്‍ മാത്രമേ അപേക്ഷിക്കാവൂ. തിരിച്ചറിയല്‍ രേഖ, പ്രായം തെളിയിക്കുന്ന രേഖ തുടങ്ങി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം അപേക്ഷ ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കുകയില്ല. ഒരു വര്‍ഷ സേവനകാലയളവില്‍ മുപ്പത് അവധികള്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://sbi.co.in/web/careers/current-openings.

Verified by MonsterInsights