എല്ലാ കാര്യങ്ങളും നടക്കുന്നതിനു മുമ്പ് പ്രകൃതി നമുക്ക് ചില സൂചനകൾ നൽകാറുണ്ട്. ഉള്ളം കൈ ചൊറിയുന്നത് മഹാലക്ഷ്മിയുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പുരുഷന്റെ വലതു കൈപ്പത്തിക്ക് ഉള്ളിൽ ചൊറിഞ്ഞാൽ അത് ശുഭസൂചനയാണ്. പെട്ടെന്ന് പണം ലഭിക്കാൻ പോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.അപ്രതീക്ഷിത ഭാഗ്യമുണ്ടാകുമെന്നും കണക്കാക്കാം. നേരത്തെ കിട്ടേണ്ടിയിരുന്ന പണമോ, കടം കൊടുത്ത പണമോ മടക്കി കിട്ടാം.
പുരുഷന്മാര്‍ക്ക് ഇടത് കൈപ്പത്തി ചൊറിയുന്നത് ധനം നഷ്ടപ്പെടാനോ അധികമായി ചെലവാകാനോ ആണ് സാധ്യത. ഇതിന് നേരെ വിപരീതമാണ് സ്ത്രീകൾക്ക്. സ്ത്രീകളുടെ ഇടതു കൈയി ചൊറിയുന്നത് ശുഭകരവും വലതുകൈ ചൊറിയുന്നത് ദൗർ ഭാഗ്യവുമാണ് സൂചിപ്പിക്കുന്നത്. മോശം സൂചനയാണ് കിട്ടുന്നതെങ്കിൽ പണം നഷ്ടപ്പെടാൻ മാത്രമല്ല പണം ഇടപാടുകളിലും ശ്രദ്ധിക്കണം. പണം കടം കൊടുത്താൽ അത് തിരിച്ചു കിട്ടാനും ബുദ്ധിമുട്ടാകും. ഉറപ്പില്ലാത്ത പണമിടപാടുകളും ഓഹരി ഇടപാടുകളും ഈ സമയത്ത് ചെയ്യരുത്.
