തിരുവനന്തപുരം: കേരളത്തിലെ കോവിഡനന്തര ടൂറിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല സുരക്ഷിതമാണെന്നു ബോധ്യപ്പെടുത്താനും കേരളത്തിനു പുറത്ത് വിനോദസഞ്ചാര വകുപ്പ് പ്രചാരണം പുനരാരംഭിച്ചു. ഇതിൻറ ഭാഗമായി അഹമ്മദാബാദ് ട്രാവൽ ആൻഡ് ടൂറിസം മേളയിൽ കേരള പവിലിയൻ സജ്ജമാക്കി.
കേരള ടൂറിസത്തിന്റെ പ്രധാന ആർഷണങ്ങൾ പരിചയപ്പെടുത്തുകയും ടൂറിസം കേന്ദ്രങ്ങൾ സുരക്ഷിതവും ശുചിത്വവുമുള്ളതാക്കി കോവിഡനന്തര ടൂറിസത്തിന് സംസ്ഥാനം സജ്ജമായെന്ന് വിളംബരം ചെയ്യുന്നതുമായിരുന്നു പവിലിയൻ. ഇവിടത്തെ 14 ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുടമകളും മേളയിൽ
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
പങ്കെടുക്കുന്നുണ്ട്. ‘എചേഞ്ച് ഓഫ് എയർ’ എന്നതാണ് പ്രമേയം. കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം മേളയായ അഹമ്മദാബാദ് ട്രാവൽ ആൻഡ് ടൂറിസം ഫെയർ കേരള ടൂറിസത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.