കേരളത്തിലെ ആദ്യ കാരവാൻ പാർക്ക് മറയൂരിൽ

കേരളത്തിലെ ടൂറിസത്തിന് പുതിയ മുഖം നൽകുന്നതിനായി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി സൗഹാർദ ടൂറിസം പദ്ധതിയുടെ ആദ്യ കാരവാൻ പാർക്ക് മറയൂരിനു സമീപം വയൽക്കടവിൽ. പരിസ്ഥിതിലോല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമായി യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച കാരവാൻ ടൂറിസത്തിനു സ്വീകാര്യത വർദ്ധിച്ച സാഹചര്യത്തിലാണ്. കേരളത്തിലും കാരവാൻ ടൂറിസം നടപ്പിലാക്കാൻ ടൂറിസം വകുപ്പ് സന്നദ്ധമായിരിക്കുന്നത്.

jaico 1

ഏറ്റവും ആസ്വാദ്യകരമായ യാത്ര അനുഭവങ്ങൾ നൽകുന്നതിനായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്, ഹാരിസൺ മലയാളം,ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, സിജി എച്ച് എർത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. കേരളത്തിൽ ഇടുക്കി, വയനാട്,കണ്ണൂർ എന്നീ ജില്ലകളിലായി അഞ്ച് കാരവാൻ പാർക്കുകൾ സ്ഥാപിക്കുന്നതിനായാണ് അനുമതി ആയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മറയൂരിനു സമീപം വയൽക്കടവ് എസ്റ്റേറ്റിലാണ് അഞ്ചേക്കറിൽ ആദ്യ കാരവാൻ പാർക്ക് സജ്ജീകരിക്കുന്നത്.

സിജിഎച്ച് ഗ്രൂപ്പാണ് മറയൂരിനു സാമീപം പാർക്ക് സജ്ജമാക്കുന്നത്. കാരവാൻ ടൂറിസം നടപ്പിലാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിലെ നിയമങ്ങൾ മാറ്റം വരുത്തേണ്ടതും സജ്ജീകരണങ്ങളും തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്.

siji

സ്വകാര്യ നിക്ഷേപകരും പ്രാദേശിക ടൂർ ഓപ്പറേറ്റർമാരും പ്രദേശിക സമൂഹത്തെയും ഉൾകൊള്ളിച്ചാണ് കേരളാ ടൂറിസം വകുപ്പ് കാരവാൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ആഡംബര ഹോട്ടൽ മാതൃകയിലാണ് ബസിനെ സജ്ജീകരിക്കുന്നത്. ആഡംബര വാഹനത്തിനുള്ളിൽ തന്നെ എല്ലാവിധ സംവിധാനങ്ങളോടെ യും താമസിക്കുന്നതിനുള്ള സംവിധാനമാണ് കാരവാൻ. ഇപ്പോൾ ചലച്ചിത്ര മേഖലയിൽ ഷൂട്ടിംഗ് സെറ്റുകളിൽ വിശ്രമിക്കുന്നതിനായാ കാരവാൻ ഉപയോഗിച്ചു വരുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights