ദൃശ്യ വിരുന്നൊരുക്കി ഊട്ടിയിലെ കുറിഞ്ഞി

ഊട്ടിയിലെത്തുന്ന സഞ്ചാരികളെക്കാത്ത് സസ്യോദ്യാനത്തിൽ മറഞ്ഞിരിക്കുന്ന ഒരു അപൂർവ കാഴ്ചയുണ്ട്. ഉദ്യാനത്തിലെ ഇറ്റാലിയൻ ഗാർഡന്റെ മുകളിലുള്ള പാറയിടുക്കിൽ പൂവണിഞ്ഞുനിൽക്കുന്ന കുറിഞ്ഞി.

അപൂർവമായി കാണപ്പെടുന്ന സ്ട്രോബിലാന്തസ് ലനാടാ എന്നയിനത്തിൽപ്പെട്ടതാണിത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുമായി ഏറെ സാദൃശ്യവുമുണ്ടിതിന്.നീലഗിരിയിൽമാത്രം കാണപ്പെടുന്ന അപൂർവയിനം കുറിഞ്ഞിയാണിത്. പശ്ചിമഘട്ട മലനിരകളിലാണ് ഇവ വളരുന്നത്. സമുദ്രനിരപ്പിൽനിന്നും 2,400 അടിയെങ്കിലും ഉയരമുള്ള തുറസ്സായ മലമുകളിൽ മാത്രമേ വളരുകയുള്ളൂ എന്ന പ്രത്യേകതകൂടിയുണ്ട് ഈ അപൂർവയിനം ചെടിക്ക്.

dance

ലനാടാ ഇനത്തിൽപ്പെട്ട കുറിഞ്ഞി ഏത്രവർഷംകൂടുമ്പോഴാണ് പൂക്കുക എന്നതിനെക്കുറിച്ച് ഗവേഷണം നടന്നുവരികയാണെന്നും കൃത്യമായ കാലയളവ് കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകയായ ബിൻസിയും പ്രദീപും പറഞ്ഞു. ഇലകൾ വെൽവെറ്റ് പോലെയായതിനാൽ ബ്രിട്ടീഷുകാർ ഈ ചെടിയെ അലങ്കാരച്ചെടിയാക്കി മാറ്റി.പശ്ചിമഘട്ട മലനിരകളിൽനിന്ന് കൊണ്ടുവന്ന് ഇവ ഊട്ടിയിലെ പല ഉദ്യാനങ്ങളിളും നട്ടുപിടിപ്പിച്ചതായി ചരിത്രരേഖകളുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനായ സത്യമൂർത്തി പറഞ്ഞു. സഞ്ചാരികൾക്ക് ഊട്ടി സസ്യോദ്യാനത്തിൽവന്ന് ഈ അപൂർവതകണ്ട് ആസ്വദിക്കാം. ഒരുമാസംവരെ ഇതിൽ പൂക്കൾ വിരിയുമെന്ന് ഹോർട്ടിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ കെ. രാധാകൃഷ്ണൻ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights