അഞ്ചു ദിവസം കൂടി ശക്തമായ മഴ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ അഞ്ചു ദിവസത്തേക്ക് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറായി രൂപംകൊണ്ട ചക്രവാതച്ചുഴി ശ്രീലങ്കയുടെ തെക്ക് ഭാഗത്ത് നിലനിൽക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ഭാഗത്ത് പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടും. ഇത് കടൽ വഴി പടിഞ്ഞാറ് – വടക്ക് ഭാഗത്ത് ഇന്ത്യൻ തീരത്തേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലേക്കു കടക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും തിങ്കളാഴ്ച എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights