സാങ്കേതിക സര്‍വകലാശാല പിഎച്ച്.ഡി. ഫെലോഷിപ്പുകള്‍ വര്‍ധിപ്പിച്ചു.18ല്‍ നിന്ന് 100 ആയിട്ടാണ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷത്തെ പിഎച്ച്.ഡി. പ്രവേശനം മുതല്‍ വര്‍ധന നിലവില്‍ വരുമെന്ന് ഡീന്‍ റിസര്‍ച്ച് ഡോ. പി.ആര്‍.ഷാലിജ് പറഞ്ഞു. പ്രതിമാസ ഗവേഷണ ഗ്രാന്റായി 25,000 രൂപയും വാര്‍ഷിക കണ്ടിന്‍ജന്‍സി ഫണ്ട് ആയി 20,000 രൂപയും ആണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്.
ഈ വര്‍ഷം വരെ 18 പിഎച്ച്ഡി ഫെലോഷിപ്പുകളാണ് സര്‍വകലാശാല നല്‍കിയിരുന്നത്. പ്രതിമാസ ഗവേഷണ ഗ്രാന്റായി 25,000 രൂപയും വാര്‍ഷിക കണ്ടിന്‍ജന്‍സി ഫണ്ട് ആയി 20,000 രൂപയും ആണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്.കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഗവേഷണരംഗത്തേക്ക് ആകര്‍ഷിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഗവേഷണം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രാന്റ് ഏറെ ഗുണകരമായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ എം എസ് രാജശ്രീ അഭിപ്രായപ്പെട്ടു.
പിഎച്ച്ഡി പ്രവേശന പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഫെലോഷിപ്പ് നല്‍കുന്നത്. സര്‍വകലാശാല എല്ലാ വര്‍ഷവും തിരഞ്ഞെടുക്കുന്ന വിഷയത്തെ ആസ്പദമാക്കി പിഎച്ച്ഡി പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം
ആയിരത്തിഅഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളാണ് പിഎച്ച്ഡിക്ക് അപേക്ഷിച്ചത്. ഇതില്‍ 1200 പേര്‍ പരീക്ഷയെഴുതി. കേരളത്തിലുടനീളമുള്ള 40 ഗവേഷണ കേന്ദ്രങ്ങളിലായി 994 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഗവേഷണം നടത്തുന്നത്.