ആധാർ കാർഡിലെ തെറ്റിന് ഇനി വലിയ വില നൽകേണ്ടി വരും; സൗജന്യമായി തിരുത്താൻ അവസാന തീയതി ഇതാണ്.

രാജ്യത്തെ ഏറ്റവും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനായാലും, പാസ്പോർട്ട് എടുക്കാനായാലും എന്ത് സേവനത്തിനും ആധാർ കൂടിയേ തീരു. എന്നാൽ ഈ തിരിച്ചറിയൽ രേഖയിലെ തെറ്റുകൾ ഇനിയും തിരുതാത്തവരാണോ നിങ്ങൾ ? എങ്കിൽ അത് വലിയ സാമ്പത്തിക നഷ്‌ടത്തിലേക്കായിരിക്കും നിങ്ങളെ നയിക്കുക. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പിഴ കൂടാതെ തിരുത്താനുള്ള അവസാന തീയതി ഡിസംബര്‍ 14 ആണ്. കൂടാതെ 10 വര്‍ഷമായി പുതുക്കാത്ത ആധാർ കൈവശം ഉള്ളവർക്ക് പുതുക്കാനും ഈ കാലാവധി ഉപയോഗപ്പെടുത്താം. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് യുഐഡിഎഐ അടുത്തിടെ അറിയിച്ചിരുന്നു.

“ആധാര്‍ എടുത്ത് 10 വര്‍ഷം പിന്നിട്ടതാണെങ്കിൽ നിരബന്ധമായും അത് പുതുക്കേണ്ടതുണ്ട്. അഡ്രസും ജനന തീയതിയും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് സവിശേഷത. ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതിയാകും. അഡ്രസില്‍ മാറ്റം ഉണ്ടെങ്കില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ‘അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍’ തിരഞ്ഞെടുത്താൽ മതിയാകും.

ശേഷം ‘അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍’ എന്നത് തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാനാകും.”

ഇതിനായി ആധാര്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് സര്‍വീസ് ഓപ്ഷനില്‍ നിന്ന് ഹെഡ് ഓഫ് ഫാമിലി ബേസ്സ് അഡ്രസ് അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. ഇതിന് പുറമെ ആധാറുമായി ബന്ധപ്പെട്ട എന്ത് പരാതികൾ ഉണ്ടെങ്കിലും ഈ വെബ്‌സൈറ്റ് മുഖേന തന്നെ പൗരന്മാർക്ക് അറിയിക്കാവുന്നതാണ്.”

koottan villa

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights