ആധാറില്‍ വിവരങ്ങള്‍ ചേര്‍ത്ത് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ പുതുക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 14 ആക്കി പ്രഖ്യാപിച്ചു. മൈ ആധാര്‍ എന്ന പോര്‍ട്ടലിലൂടെ ജൂണ്‍ 14 വരെ സൗജന്യമായി ആധാര്‍ പുതുക്കാവുന്നതാണ്. 2024 ഡിസംബര്‍ 14 വരെയായിരുന്നു ആധാര്‍ പുതുക്കുന്നതിനുള്ള സമയപരിധി. എന്നാല്‍ ഇത് അടുത്ത വര്‍ഷം ജൂണ്‍ 14 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
പുതിയ സ്ഥലങ്ങളിലേക്ക് മാറിയവരോ അല്ലെങ്കില്‍ മേല്‍വിലാസം മാറ്റിയവരും 10 വര്‍ഷം മുമ്പേ ആധാര്‍ കാര്‍ഡ് കൈപ്പറ്റി ഇപ്പോഴും അതില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തവരും നീക്കം ചെയ്യാത്തവരും ഉണ്ടെങ്കില്‍ ഉടനെ അപ്ഡേറ്റ് ചെയ്യണമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു. ജനന തീയതിയോ പേരോ വിലാസമോ മാറ്റം വരുത്താനുണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ ജൂണ്‍ 14 വരെ സൗജന്യമായി ചെയ്യാം. അവസാന തീയതിക്ക് ശേഷം ഓരോ അപ്ഡേറ്റിനും 50 രൂപ ഈടാക്കും.
