നീലഗിരി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റൽ സെന്ററിൽ 11-14 വയസ്സുള്ള, അത്ലറ്റിക്സിൽ കഴിവുള്ള ആൺകുട്ടികൾക്കായി ആർമി റാലി നടത്തുന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായിചേർന്ന് സെന്ററിലെ ബോയ്സ് സ്പോർട്സ് കമ്പനി നടത്തുന്ന റാലി അന്താരാഷ്ട്ര കായികമത്സരങ്ങൾ ലക്ഷ്യമിട്ടുള്ള കായികതാരങ്ങളെ
രൂപപ്പെടുത്തുന്നതിനായാണ്. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കാണ് സൈന്യത്തിൽ ചേരാനുള്ള അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആറാംക്ലാസുമുതൽ പത്താംക്ലാസുവരെയുള്ള പഠനസൗകര്യങ്ങൾ, കായികപരിശീലനം, ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും.പത്താംക്ലാസും പതിനേഴര വയസ്സും പൂർത്തിയാക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈന്യത്തിൽ പ്രവേശിക്കാം.റാലിയിൽ ഫിസിക്കൽ, ടെക്നിക്കൽ കഴിവുകളാണ് പരിശോധിക്കുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോച്ചുകളുടെയും അധികൃതരുടെയും സാന്നിധ്യത്തിലാണ് റാലി. റാലിയിൽ ശരീരത്തിലെ ഒരുതരത്തിലുമുള്ള സ്ഥിര ടാറ്റുവും അനുവദിക്കുന്നതല്ല. മെഡിക്കൽ ഫിറ്റ്നസ് മെഡിക്കൽ ഓഫീസറും സ്പോർട്സ് മെഡിസിൻ സെന്ററിലെ സ്പെഷ്യലിസ്റ്റും ചേർന്നാണ് അവസാന തീരുമാനമെടുക്കുക.
> പ്രായം : 11-14 വയസ്സ്. 25 ഏപ്രിൽ 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 2008 ഏപ്രിൽ 25 നും 2011 ഏപ്രിൽ 24-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. 15-16 വയസ്സുള്ള ദേശീയ/അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടിയവർക്ക് പ്രത്യേക ഇളവുണ്ട്.
> യോഗ്യത : അഞ്ചാംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം.