കോമൺ വെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന് സ്വർണ്ണം(17.03) തൊട്ടുപിന്നാലെ അബ്ദുല്ല അബൂബക്കർ വെള്ളിയും(17.02) നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് എൽദോസ്. ഇത് കേരളത്തിന്റെ കായിക ചരിത്രത്തിലെ അവിസ്മരണീയമായ ദിനം. ബെർമിങ്ഹാമിൽ ഈ ഇന്ത്യൻ താരങ്ങള്‍ അക്ഷരാർത്ഥത്തിൽ ചരിത്രം കുറിയ്ക്കുകയായിരുന്നു.കോമൺവെൽത്ത് ഗെയിംസിൽ ഒരു മലയാളി താരം ആദ്യമായാണ് വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടുന്നത്. ഇന്ത്യയുടെ തന്നെ പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തെത്തി. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ പതിനാറാമത്തെ സ്വർണ്ണമാണിത്.പുരുഷന്മാരുടെ ബോക്സിങിൽ അമിത് പങ്കൽ സ്വർണ്ണം നേടിയത് 5. 0 നാണ്. ബോക്സിങിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ്ണമാണിത്. വനിതാ ബോക്സിങ്ങിലും ഇന്ത്യ സ്വര്‍ണ്ണം പൊരുതി നേടി. ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെനെ 5-0 നാണ് നീതു പരാജയപ്പെടുത്തിയത്. പുരുഷന്മാരുടെ ബോക്സിങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി.വനിത ഹോക്കിയിൽ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. ന്യൂസിലാന്റിനെ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പെനാൽറ്റി ഷൂടൗട്ടിലൂടെയാണ് ഇന്ത്യ മറികടന്നത്. വനിത സിംഗിൾസ് ബാഡ്മിന്റനിൽ പിവി സിന്ധു ഫൈനലിലെത്തി. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18-ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്പിച്ചത്.