അബുദാബിയില്‍ നിന്ന് മദീനയിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് വിമാന സര്‍വീസ് ആരംഭിക്കും

2021 നവംബർ 27 മുതൽ മദീനയിലേക്ക് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ആധുനിക സംവിധാനത്തോടെയുള്ള ടൂ-ക്ലാസ് എയർബസ് എ 321 ഉപയോഗിച്ച് അബുദാബിയിൽ നിന്ന് ആഴ്ചയിൽ മൂന്ന് തവണ മദീന സർവീസ് നടത്തുമെന്ന് ഇത്തിഹാദ് അറിയിച്ചു.

‘ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾക്ക് ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇത്തിഹാദ് എയർവേസ് യു.എ.ഇ. സെയിൽസ് വൈസ് പ്രസിഡന്റ് ഫാത്തിമ അൽ മെഹൈരി പറഞ്ഞു. മതപരമായ യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തെ ഞങ്ങളുടെ വിമാനങ്ങൾ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

jaico 1

യുഎഇയിലെയും സൗദി അറേബ്യയിലെയും മതപരവും വിനോദവും ബിസിനസ്സുമായുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ വിമാന സേവനം നൽകുന്നതിനും, അബുദാബി വഴി മദീനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും പ്രധാന നഗരങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്നതിനും അബുദാബിയിൽ നിന്ന് മദീനയിലേക്ക് നേരിട്ട് സേവനം ആരംഭിക്കുന്നത് സഹായകമാകുമെന്ന് ഇത്തിഹാദ് പറഞ്ഞു.

സൗദി അറേബ്യയിലെ മക്ക, മദീന വിശുദ്ധ പള്ളികളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ 2021 ഒക്ടോബറിൽ ലഘൂകരിച്ചതിനെത്തുടർന്ന് പൂർണ്ണമായും വാക്സിനേഷൻ എടുത്തവർക്ക് പള്ളിയുടെ മുഴുവൻ ശേഷിയും ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.


സൗദിയിലെ ദമാം, ജിദ്ദ, റിയാദ് എന്നീ വിമാനത്താവളം കഴിഞ്ഞാൽ ഇത്തിഹാദിന്റെ നാലാമത്തെ ലക്ഷ്യസ്ഥാനമാണ് മദീന. മദീന റൂട്ടിൽ 2014 ൽ സേവനം ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി 2020ൽ താൽക്കാലികമായി സേവനം നിർത്തിവെച്ചതായിരുന്നു.

മദീനയിലേക്ക് പറക്കുന്ന അതിഥികൾ സൗദി അറേബ്യ നിഷ്കർഷിച്ച രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറന്റീൻ ആവശ്യമില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights