ന്യൂഡൽഹിയിലെ എ.ഐ എൻജിനീയറിങ് സർവിസസ് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഫിക്സഡ് ടേം എംപ്ലോയ്മെന്റ് അടിസ്ഥാനത്തിൽ അഞ്ചു വവർഷത്തേക്കാണ് നിയമനം. സേവനമികവ് പരിഗണിച്ച് കാലാവധി നീട്ടിക്കിട്ടാവുന്നതാണ്.
ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി-ഒഴിവുകൾ 74, (തിരുവനന്തപുരത്ത് 15 ഒഴിവുകളുണ്ട്.ഡൽഹി 24, മുംബൈ 22, കൊൽക്കത്ത 3, ഹൈദരാബാദ് 3,നാഗ്പുർ 7). ശമ്പളം പ്രതിമാസം 40,000 രൂപ.
യോഗ്യത: ബി.ഇ/ബി.ടെക്(എയറോനോട്ടിക്കൽ/മെക്കാനിക്കൽ//ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ഇ.സി/ഇൻഡസ്ട്രിയൽ /പ്രൊഡക്ഷൻ/കെമിക്കൽ). ഗേറ്റ് പെർസെൈന്റൽ 80 ശതമാനം മുകളിലുണ്ടാവണം. (എസ്.സി/എസ്.ടി/ഒ.ബി.സിക്കാർക്ക് 75 ശതമാനം മതി).പ്രായപരിധി 28 വയസ്സ്.നിയമാനുസൃത വയസ്സിളവുണ്ട്.