അനന്ത സാധ്യതകളുടെ ലോകം തുറന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍; കേരളത്തിലും പഠിക്കാം

മെഡിക്കൽ കോഴ്സുകൾപോലെ എന്നും സാധ്യതയുള്ളവയാണ് നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ. ഈ മേഖലകളിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് പ്ലസ് ടു സയൻസ് പഠനം കഴിഞ്ഞ് വിവിധ ഡിപ്ലോമ, ഡിഗ്രി കോഴ്സുകളെക്കുറിച്ച് ചിന്തിക്കാം.

🔲പ്ലസ് ടു തലത്തിൽ
◾️ഫിസിക്സ്
◾️കെമിസ്ട്രി
◾️ ബയോളജി പഠിച്ചിരിക്കണം.

🔲വേഗം ജോലി വേണമെന്നുള്ളവർക്ക് ഡിപ്ലോമ പ്രോഗ്രാമുകളെക്കുറിച്ചും തുടർപഠനവും അതിനുശേഷം തൊഴിലും ആഗ്രഹിക്കുന്നവർക്ക് ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ആലോചിക്കാം.

️രോഗനിർണയം
◾️ചികിത്സ
തുടങ്ങിയ മേഖലകളിൽ ഡോക്ടർമാരുമൊത്ത്, അവരുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നവരാണ് നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും


🏛️സ്ഥാപനങ്ങൾ

🔲നഴ്സിങ്, പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകൾ മിതമായ ഫീസിൽ പഠിക്കാൻ ദേശീയ സ്ഥാപനങ്ങളിൽ അവസരമുണ്ട്.

🔲 എയിംസ് വിവിധ കേന്ദ്രങ്ങൾ
◾️ ജിപ്മർ പുതുച്ചേരി
◾️പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ചണ്ഡീഗഢ്
◾️നിംഹാൻസ് ബെംഗളൂരു തുടങ്ങിയവ നഴ്സിങ്
പാരാമെഡിക്കൽ/അലൈഡ് ഹെൽത്ത്സയൻസ് ബിരുദ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്

◾️രാജ്കുമാരി അമിത് കൗർ കോളേജ് ഓഫ് നഴ്സിങ് ന്യൂഡൽഹി
◾️ കോളേജ് ഓഫ് നഴ്സിങ് ബനാറസ് ഹിന്ദു സർവകലാശാല വാരാണസി
◾️ ഭോപാൽ നഴ്സിങ് കോളേജ്
◾️ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പുണെ
എന്നിവിടങ്ങളിലേത് ഉൾപ്പെടെ
◾️ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ കീഴിലുള്ള നഴ്സിങ് കോളേജുകൾ തുടങ്ങിയവ നഴ്സിങ് മേഖലയിലെ മുൻനിര സ്ഥാപനങ്ങളാണ്.

april 26 2021 copy

️ഓക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫ്
◾️ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി
◾️ബി.എസ്സി./ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ് പ്രോഗ്രാമുകൾ
എന്നിവ ലഭ്യമാണ്.

⏳️അവസരങ്ങൾ

🔲പഠനം കഴിഞ്ഞാൽ സർക്കാർ/സ്വകാര്യ മേഖലകളിലെ സാധാരണ
◾️ക്ലിനിക്കുകൾ
◾️പബ്ലിക് ഹെൽത്ത് സെന്ററുകൾ
◾️ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ
◾️ആശുപത്രികൾ
◾️ സ്പെഷ്യാലിറ്റി ആശുപത്രികൾ
◾️ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ
എന്നിവിടങ്ങളിൽ ജോലി ചെയ്യാം.

️പ്രതിരോധമേഖല
◾️ വ്യവസായ
◾️ പൊതുമേഖലാ സ്ഥാപനങ്ങൾ
എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളിലും അവസരമുണ്ട്.
◾️ഹെൽത്ത് ക്ലിനിക്കുകൾ
◾️ ഫിറ്റ്നസ് സെന്ററുകൾ
എന്നിവയും ചില മേഖലകളിലുള്ളവർക്ക് അവസരങ്ങൾ ഒരുക്കുന്നു.

◾️ അധ്യാപന
◾️ ഗവേഷണ
രംഗത്തും പ്രവർത്തിക്കാം.
വിദേശരാജ്യങ്ങളിലും ഒട്ടേറെ അവസരമുണ്ട്

🏛️കേരളത്തിലും പഠിക്കാം

◾️ബി.എസ്സി. നഴ്സിങ്
◾️ബി.എസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി
◾️ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി
◾️ബി. എസ്സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി
◾️ ബി.എസ്സി. ഒപ്റ്റോമെട്രി
◾️ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി
◾️ ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി
◾️ ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി
◾️ ബാച്ചിലർ ഓഫ് ഡയാലിസിസ് ടെക്നോളജി
◾️ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി
◾️ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി
◾️ബാച്ചിലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി
◾️ബാച്ചിലർ ഓപ് ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

🔲 ഓൺലൈൻ അപേക്ഷ, ഓരോ കോഴ്സിനും വേണ്ട യോഗ്യത എന്നിവ അറിയാൻ
◾️ www.lbscetnre.kerala.gov.inകാണുക.
📝 സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
സംശയങ്ങൾക്ക്: 8606230133

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights