കേരള മാര്‍ക്കറ്റില്‍ സ്വര്‍ണവില കുറയുന്ന പ്രവണത തുടരുന്നു. രാജ്യാന്തര മാര്‍ക്കറ്റിലെ
ചാഞ്ചാട്ടത്തിന്റെ അലയൊലികളാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. ജൂണ്‍ 21ന് പവന് 53,720 രൂപയിലെത്ശേഷം വില തുടര്‍ച്ചയായി കുറയുകയാണ് ചെയ്യുന്നത്. ഇന്ന് (ജൂണ്‍ 26 ബുധന്‍) ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,600രൂപയിലെത്തി.
പവന് 200 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 52,800 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും 20 രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5,495 രൂപയാണ് പുതിയ നിരക്ക്.വെള്ളിവില 2 രൂപ കുറഞ്ഞ് ഗ്രാമിന് 93 ലെത്തി.
ജൂണില്‍ ആശ്വാസം
വില കത്തിനിന്ന മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമാണ് സ്വര്‍ണം സമ്മാനിക്കുന്നത്.ജൂണ്‍ ഏഴിന് 54,080 കയറിയതാണ് ഈ മാസത്തെ ഉയര്‍ന്ന വില. ഒരുഘട്ടത്തില്‍ 52,560 രൂപ വരെ വില കുറയുകയും ചെയ്തു. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 900 രൂപയാണ് കുറവുണ്ടായത്. വിവാഹ ആവശ്യങ്ങള്‍ക്കുംനിക്ഷേപത്തിനുമായി സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷം പകരുന്നതാണ് വിലയിലെ ഇറക്കം.
ഇന്നൊരു പവന്‍ വാങ്ങാന്‍ എത്ര രൂപ മുടക്കണം
മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ 57,156 രൂപ കൊടുത്താല്‍ ഇന്ന് ഒരു പവന്‍ ആഭരണം കിട്ടും. അതേസമയം, പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്.ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.