ആപ്പിളിന്റെ വിളയാട്ടം! ഐഫോൺ 14 പ്ലസിന് നിസാര വില, ഡിസ്കൗണ്ട് കണ്ടാൽ എങ്ങനെയും വാങ്ങിപ്പോകും.

ദിവസവും പുത്തൻ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്. ഇതിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു. എന്നാൽ മറ്റ് ബ്രാൻഡുകളെപ്പോലെ ആപ്പിൾ അ‌ങ്ങനെ വലിച്ചുവാരി ഫോണുകൾ ഒന്നും പുറത്തിറക്കാറില്ല. ഒരു വർഷം നന്നായി ഗൃഹപാഠം ചെയ്ത് ഒറ്റ ലോഞ്ചിൽ 4 മോഡലുകൾ പുറത്തിറക്കുകയാണ് ആപ്പിളിന്റെ ഒരു രീതി. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ഫാൻ എഡിഷൻ ഫോൺ ഇറക്കിയാലായി. അ‌ല്ലാത്തപക്ഷം ഓരോ വർഷവും വിപണിയിലെത്തുന്ന ഐഫോൺ സീരീസ് മോഡലുകളാണ് കളം ഭരിക്കുക. ഏറ്റവും ഒടുവിലായി ആപ്പിൾ അ‌വതരിപ്പിച്ചത് ഐഫോൺ 15 സീരീസ് ഫോണുകളാണ്. ഇപ്പോൾ പുതിയ ടെക്നോളജികളുമായി ഐഫോൺ-16 പുറത്തിറക്കാൻ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു.ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളവും ഐഫോൺ കഴിഞ്ഞേ അ‌വർക്ക് മറ്റെന്തുമുള്ളൂ. എന്നാൽ ഉയർന്ന വില കാരണം സ്വന്തമായി ഐഫോൺ വാങ്ങണം എന്ന മോഹം സാക്ഷാത്കരിക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ ഐഫോണിന് ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള വമ്പൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വൻ ഡിസ്കൗണ്ട് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കാറുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ മോഹം നിറവേറ്റാനാകും.

സാധാരണയായി ഐഫോണിന്റെ സ്റ്റാർഡേർഡ് മോഡലുകൾക്കാണ് കൂടുതൽ ഡിസ്കൗണ്ടുകളും വിലക്കുറവും ലഭ്യമാകുക. എന്നാലിപ്പോൾ ഐഫോൺ 14 പ്ലസ് ( iPhone 14 Plus) മോഡലിനും കിടിലൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ഐഫോൺ 14 സീരീസിൽ ഉൾപ്പെടുന്ന ഫോൺ ആണെങ്കിലും ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ​ പോലും ഐഫോൺ 14 പ്ലസ് മോഡലിന് മുന്നിൽ പകച്ചുപോകും. ആപ്പിളിന്റെ ബ്രാൻഡ് വാല്യുവും ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ഏറെ മികവോടെ ഫോണുകൾ പുറത്തിറക്കുന്നതിലുള്ള കർശനമായ മാനദണ്ഡങ്ങളും എക്കാലവും ഐഫോണുകൾക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളൂ. അ‌തിനാൽത്തന്നെ മറ്റ് ഏത് ബ്രാൻഡിന്റെ സ്മാർട്ട്ഫോണിനോടും ഏറ്റുമുട്ടാനുള്ള ശേഷി അ‌വയ്ക്കുണ്ട്. ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്ന ഐഫോൺ 14 പ്ലസ് കണ്ണും പൂട്ടി വാങ്ങാവുന്ന ഒരു ഡീൽ തന്നെയാണ് എന്ന് തറപ്പിച്ച് പറയാനാകും.

Verified by MonsterInsights