ആപ്പിളിന്റെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ആരാധകര്‍ തന്നെയുണ്ട്. ഒരിക്കലെങ്കിലും അത്തരമൊരു ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പ്രധാന പ്രശ്‌നം വില തന്നെയാണ്. ആപ്പിളിന്റെ ഐഫോണുകള്‍ വളരെ വിലയേറിയ ഫ്‌ളാഗ്ഷിപ്പുകളാണ്. നേരത്തെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചെറിയ തുക ബേസ് മോഡല്‍ ഐഫോണുകള്‍ക്ക് കുറഞ്ഞിരുന്നു.ഇപ്പോഴിതാ പുതിയ ഓഫറും അതിന് പിന്നാലെ എത്തിയിരിക്കുകയാണ്. ആപ്പിളിന്റെ പ്രീമിയം ഐഫോണുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഐഫോണ്‍ 15 സീരീസിലെ ഒരു ഫ്‌ളാഗ്ഷിപ്പിന് ഇപ്പോള്‍ മികച്ച വിലക്കുറവാണ് ഉള്ളത്. ഇത് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല, മറിച്ച ആമസോണിലാണ് ലഭ്യമാവുക.ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ക്കായി ഇ്‌പോള്‍ ആമസോണില്‍ വിലകുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ 15 പ്ലസുകള്‍ ഇപ്പോള്‍ ഒന്‍പത് ശമാനം ഡിസ്‌കൗണ്ടിലാണ് ആമസോണില്‍ വില്‍്ക്കുന്നത്. 81900 രൂപയ്ക്ക ഈ ഫോണ്‍ വാങ്ങാന്‍ ഇപ്പോള്‍ സാധിക്കും. ഐഫോണ്‍ 15 പ്ലസ് ലോഞ്ച് ചെയ്തപ്പോള്‍ 89900 രൂപയാണ് വില.
ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങണമെങ്കില്‍ ഈ തുക തന്നെ നല്‍കേണ്ടി വരും. പക്ഷേ ആമസോണിലെ ഈ ഡിസ്‌കൗണ്ടും അതുപോലെ ബജറ്റിന് ശേഷമുള്ള ഡിസ്‌കൗണ്ടും ചേരുന്നതോടെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഐഫോണ്‍ 15 പ്ലസുകള്‍ വാങ്ങാന്‍ സാധിക്കും. ഏറ്റവും കിടിലന്‍ ഫീച്ചറുകള്ള ഈ ഫോണിന് ഇപ്പോഴുള്ള വില വളരെ കുറവാണ്.അതേസമയം ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി ബേസ് വേരിന്റിനും ഇപ്പോള്‍ വിലക്കുറവുണ്ട്. 70900 രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ ആമസോണില്‍ സ്വന്തമാക്കാം. 11 ശതമാനമാണ് ഡിസ്‌കൗണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 71999 രൂപയാണ് ഇതേ മോഡലിന് വില. 9 ശതമാനത്തിന്റെ ഡിസ്‌കൗണ്ടുമുണ്ടായിരുന്നു. രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വലിയ റേറ്റിംഗ് തന്നെ ഈ ഫോണിനുണ്ട്.ആമസോണില്‍ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. മാസം 3437 രൂപയാണ് മാസം നല്‍കേണ്ടി വരിക. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നോ കോസ്റ്റ് ഇഎംഐ ഉണ്ട്. പക്ഷേ മാസം 12000 രൂപ അടയ്‌ക്കേണ്ടി വരും. ഇപ്പോഴത്തെ ഓഫറില്‍ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പണം ലാഭിക്കാനാവുക ആമസോണിലാണ്. വേഗം തന്നെ ഇതിലൊരു മോഡല്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വേഗത്തില്‍ സോള്‍ഡ് ഔട്ട് ആവാനുള്ള സാധ്യതയുമുണ്ട്.