ആപ്പിളിന്റെ പുതിയ പ്ലാന്‍ ഇങ്ങനെ; ഐഫോണ്‍ പ്രൊ ഇനി ഇന്ത്യനാവും.

ആപ്പിള്‍ ഇന്ത്യയെ സ്‌നേഹം കൊണ്ട് പൊതിയാന്‍ പോവുകയാണ്. അവരുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയെ പൂര്‍ണമായും വിട്ട് നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഇത്രയും കാലം ഇല്ലാതിരുന്ന പ്രൊ മോഡലുകളുടെ നിര്‍മാണമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.ഐഫോണ്‍ പതിനാറിന്റെ പ്രൊ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന് അടക്കം റെക്കോര്‍ഡ് വില്‍പ്പനയാണ് ഇന്ത്യയില്‍ ലഭിച്ചത്.ഐഫോണ്‍ പതിനാറിന്റെ പ്രൊ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന് അടക്കം റെക്കോര്‍ഡ് വില്‍പ്പനയാണ് ഇന്ത്യയില്‍ ലഭിച്ചത്.

അതേസമയം ആഗോള തലത്തില്‍ ഐഫോണ്‍ പതിനഞ്ചിന്റെ വില്‍പ്പന വിചാരിച്ചത്ര ഉയര്‍ന്നിരുന്നില്ല. ചൈനയില്‍ ഐഫോണ്‍ പതിനഞ്ച് വന്‍ പരാജയമാവുകയും ചെയ്തു. ചൈനയുടെ വാവെയ് ഫോണുകള്‍ വില്‍പ്പനയില്‍ ഐഫോണ്‍ പതിനഞ്ചിനെ അടക്കം വെട്ടിയിരുന്നു. ഒടുവില്‍ ഐഫോണുകള്‍ക്ക് വിലകുറച്ചാണ് ആപ്പിള്‍ ചൈനയില്‍ വില്‍പ്പന കുറച്ചെങ്കിലും തിരിച്ചുപിടിച്ചത്.അതേസമയം ഇന്ത്യയിലെ മികച്ച വില്‍പ്പന ആപ്പിളിന് വലിയ ആശ്വാസം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ നിരവധി ഓഫറുകളും ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ഇടയ്ക്കിടെ നല്‍കാറുണ്ട്. ഇക്കഴിഞ്ഞ ദിവസവും ആപ്പിള്‍ ഐഫോണുകള്‍ക്ക് വലിയ രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ 16 പുറത്തിറങ്ങാന്‍ ഇനി ആഴ്ച്ചകള്‍ മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് അവസാനത്തിലോ അതല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ ഈ ഫോണ്‍ പുറത്തിറങ്ങും. ഈ അവസരത്തിലാണ് ആപ്പിള്‍ അവരുടെ നിര്‍മാണം വിപുലീകരിക്കുന്നത്. ഐഫോണിന്റെ ഏറ്റവും ജനപ്രിയ മോഡലാണ് പ്രൊ മോഡലുകള്‍. ചൈനയിലാണ് ഇവ നിര്‍മിച്ച് കൊണ്ടിരുന്നത്.

ദക്ഷിണേഷ്യന്‍ മേഖലയിലെ വലിയ ഹബ്ബ് എന്ന രീതിയിലാണ് ചൈനയെ ആപ്പിള്‍ കണ്ടിരുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ ആപ്പിള്‍ വിരുദ്ധ നിലപാടും, ഡിമാന്‍ഡ് കുറഞ്ഞതുമെല്ലാം ഇന്ത്യയിലേക്ക് ചുവടുമാറ്റാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് പ്രൊ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ആപ്പിള്‍ പ്രൊ മോഡലുകള്‍ പൊതുവേ യുഎസ്സില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഐഫോണ്‍ 16 പ്രൊ മോഡലുകള്‍ ചൈനയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹം. നേരത്തെ ഐഫോണ്‍ 15, 15 പ്ലസ് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ 16 ചൈനയില്‍ തന്നെ നിര്‍മാണം തുടരും. എന്നാല്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രൊ മോഡലിന്റെ നിര്‍മാണം തുടങ്ങും മുമ്പ് ഐഫോണ്‍ പതിനഞ്ചിന്റെ അടക്കം വിലയും കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് 5900 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ 15 പ്രൊ 5100 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Verified by MonsterInsights