ഇടുക്കിയിലെ ഒറ്റയാന് അരികൊമ്പൻ വീണ്ടും വീടുകൾ തകർത്തു. ശാന്തൻപാറ ചുണ്ടലിലാണ് കാട്ടാന ആക്രമണം നടത്തിയത്. രണ്ടു വീടുകളാണ് തകർത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആന ആക്രമണം ഉണ്ടായത്. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും ആറു മുഖന്റെയും വീടുകളാണ് തകർത്തത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരിക്കൊമ്പന്റെ ആക്രമണം കൂടിവരികയാണ്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് അരികൊമ്പന് ഏറെ നാശം വിതച്ചിട്ടുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാന ആക്രമണത്തില്‍ 13 ജീവനുകള്‍ നഷ്ടപെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടാന്‍ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിട്ടുണ്ട്. . ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്.
തുടര്‍ന്ന് വനം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം ചേരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ജില്ലയിലേയ്ക്ക് അയക്കുകയും ചെയ്തു.
വെറ്റിനറി സര്ജന് അരുണ്‍ സഖറിയാ നേരിട്ടെത്തി പഠനം നടത്തുകയും അരികൊമ്പനെ പിടികൂടുന്നതടക്കമുള്ള ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതോടെയാണ് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് സമര്പ്പിയ്ക്കുകയായിരുന്നു.