അറിയാം കറിവേപ്പിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്…..

ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഈ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയെ ഈർപ്പമുള്ളതാക്കുന്നു. കറിവേപ്പില മുടിക്ക് ഗുണം ചെയ്യും, കാരണം അവയിൽ ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.മിക്ക കറികളിലും ചേർക്കുന്ന ഒരു ചേരുവയാണ് കറിവേപ്പില(Curry Leaves). സാമ്പാർ, ചട്ണി, ചമ്മന്തി, തോരനുകൾ, മെഴുക്കുപെരട്ടി തുടങ്ങി ഏത് വിഭവങ്ങളിലാണെങ്കിലും അൽപം കറിവേപ്പില ചേർത്തില്ലെങ്കിൽ നമുക്ക് പൂർണത വരികയില്ല.കറികൾക്ക് പ്രത്യേകമായ ഫ്‌ളേവർ പകർന്നു നൽകാൻ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്. ഇതിന് പലവിധത്തിലുമുള്ള ആരോഗ്യ ഗുണങ്ങളുമുണ്ട്. പലർക്കും അറിയാത്ത കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളെ  കുറിച്ചറിയാം.

.ഒന്ന്..

ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഈ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയെ ഈർപ്പമുള്ളതാക്കുന്നു. കറിവേപ്പില മുടിക്ക് ഗുണം ചെയ്യും, കാരണം അവയിൽ ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.                                                   

 
 രണ്ട്…
 
വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.∙ 

മൂന്ന്...

ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാൻ കറിവേപ്പില സഹായിക്കും. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും ശരീരഭാരം വേഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

നാല്...

പതിവായി കറിവേപ്പില ശരീരത്തിലെത്തിയാൽ അത് കൊളസ്‌ട്രോൾ അളവിനെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിനെയും കുറയ്ക്കുമെന്ന് ‘അമേരിക്കൻ ജേണൽ ഓഫ് ചൈനീസ് മെഡിസിൻ’ എന്ന പ്രസിദ്ധീകരണത്തിൽ വന്നൊരു പഠനത്തിൽ പറയുന്നു.

അഞ്ച്…

കറിവേപ്പില കരളിന് നല്ലതാണ്. അവയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കറിവേപ്പില ഒരു ഹെപ്പറ്റോപ്രൊട്ടക്റ്റീവ് (കരൾ സംരക്ഷിക്കുന്ന) ഏജന്റായി പ്രവർത്തിക്കുകയും കരൾ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആറ്…

കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കോർണിയ തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ എയുടെ കുറവ് രാത്രി അന്ധത, കാഴ്ച നഷ്ടപ്പെടൽ എന്നിവയുൾപ്പെടെ കണ്ണിന്റെ തകരാറുകൾക്ക് കാരണമാകും. കറിവേപ്പില റെറ്റിനയെ ആരോഗ്യമുള്ളതാക്കുകയും കാഴ്ച ശക്തി കുറയ്ക്കുന്നത് എന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Verified by MonsterInsights