സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യപരിശീലനമൊരുക്കി മുന്‍ സൈനികന്‍.

അതിരാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള മൈതാനിയിലും കൊല്ലം ചിറയിലുമൊക്കെ ഒരുകൂട്ടം യുവാക്കളെ കാണാം. പ്രതിരോധ, പോലീസ് സേനകളില്‍ ജോലിനേടാന്‍ പരിശീലനം നേടുകയാണവര്‍. ഇവരെയൊക്കെ സൗജന്യമായി പരിശീലിപ്പിക്കുന്നത് ഒരു മുന്‍സൈനികനാണ്. കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പോലീസുകാരനായി ജോലിചെയ്യുന്ന കൊല്ലം മീത്തല്‍ വീട്ടില്‍ എം. അജയ് കുമാര്‍. നിസ്വാര്‍ഥസേവനത്തിലൂടെ നാടിനാകെ അഭിമാനമാകുകയാണ് അജയ് കുമാര്‍. സൈനിക, പോലീസ്, ഫയര്‍ഫോഴ്സ് സേനകളില്‍ ജോലിനേടാനാണ് യുവാക്കള്‍ക്ക് ചിട്ടയാര്‍ന്ന പരിശീലനം നല്‍കുന്നത്. താന്‍ പരിശീലനം നല്‍കിയ 250-ലധികം യുവാക്കള്‍ക്ക് പ്രതിരോധ, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് സേനകളില്‍ ജോലികിട്ടിയതായി അജയ്കുമാര്‍ അഭിമാനത്തോടെ പറഞ്ഞു. ഒരു പ്രതിഫലവും വാങ്ങാതെ തികച്ചും സൗജന്യമായാണ് പരിശീലനം.

Verified by MonsterInsights