അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു
എറണാകുളം : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. . പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി ടി / എസ് സി വി ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റാണ് യോഗ്യത . പ്രായപരിധി 20നും 30നും മദ്‌ധ്യേ . അപേക്ഷകർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 21ന് എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ രാവിലെ 11 മണിക്ക് നടക്കുന്ന വാക്കിൻ ഇന്റർവ്യൂവിന് ഹാജരാകണം. പ്രതിമാസം വേതനം 15,000 രൂപ . 2022 മാർച്ച് 31 വരെയാണ് കരാർ കാലാവധി
അപേക്ഷകർക്ക് സ്വന്തമായി ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയിലുള്ള അറിവും ജില്ലയിൽ സ്ഥിരതാമസവുമുള്ള വ്യക്തിയുമായിരിക്കണം. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവർ ആകരുത് . കൂടുതൽ വിവരങ്ങൾക്ക് : 0484 2954208, 2354208