അധ്യാപക ഒഴിവ്.

വൈക്കം : വല്ലകം സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി.എസ്.ടി. തസ്തികയിലേക്ക് ഭിന്നശേഷി സംവരണവിഭാഗ നിയമനത്തിനായി കാഴ്ചപരിമിതിയുള്ള അധ്യാപകരിൽനിന്നു അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ പി.എസ്.സി. അംഗീകരിക്കുന്ന യോഗ്യത നേടിയവരായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടഫിക്കറ്റുകളും മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റുകളുമായി 15 ദിവസത്തിനകം സ്‌കൂളിൽ എത്തിച്ചേരണം. ഫോൺ: 9447529072.

[10:43 AM, 6/6/2024] Office: വൈക്കം : പൂത്തോട്ട കെ.പി.എം. വി.എച്ച്.എസ്. സ്‌കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോളജി, ഇ.ഡി. വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽസർട്ടഫിക്കറ്റുകൾ സഹിതം 10-ന് രാവിലെ 11.30-ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം..

 

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവ.ഹൈസ്‌കൂളിൽ എച്ച്.എസ്.ടി.ഹിന്ദി താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന്.

വാഴപ്പള്ളി : വിഴപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇ.ഡി. കണക്ക്, എന്നീ വിഷയങ്ങളുടെ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായുള്ള അഭിമുഖം 11-ന് രാവിലെ 10-ന് സ്‌കൂളിൽ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. വിവരങ്ങൾക്ക്: 9895056741.

Verified by MonsterInsights