എടിഎം ഉപയോഗിക്കുന്നവരാണോ? ഒരു ദിവസം എത്ര തുക വരെ പിൻവലിക്കാം.

എടിഎം ഉപയോഗിക്കുന്നവർ തീർച്ചയായും പണം പിൻവലിക്കാനുള്ള പരിധി അറിഞ്ഞിരിക്കണം. ഏത് ബാങ്കിന്റെ ഡെബിറ്റ് കാർഡാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ പണം പിൻവലിക്കൽ പരിധിയും. രാജ്യത്തെ മുൻനിര ബാങ്കുകൾ പറയുന്ന പരിധി അറിയാം

എസ്ബിഐ

എസ്ബിഐയിൽ, ഡെബിറ്റ് കാർഡിൻ്റെ തരം അനുസരിച്ച് പ്രതിദിന പിൻവലിക്കൽ പരിധി വ്യത്യാസപ്പെടുന്നു. ടച്ച്, എസ്ബിഐ ഗോൾഡ് ഡെബിറ്റ് കാർഡ് ആണെങ്കിൽ പ്രത്ഗിദിനം പരമാവധി പിൻവലിക്കാനാകുന്ന തുക 40,000 വരെയാണ്. ക്ലാസിക് ഡെബിറ്റ് കാർഡുകളിൽ 40,000 വരെ പിൻവലിക്കാം. പ്ലാറ്റിനം ഇൻ്റർനാഷണൽ ഡെബിറ്റ് കാർഡുകളിൽ പ്രതിദിനം 1,00,000 വരെ പിൻവലിക്കാം.

എച്ച്‌ഡിഎഫ്‌സി ബാങ്ക്

എച്ച്‌ഡിഎഫ്‌സിയുടെ ഇൻ്റർനാഷണൽ, വിമൻസ് അഡ്വാൻ്റേജ്, എൻആർഒ കാർഡുകൾ വഴി പ്രതിദിനം 25,000.രൂപ വരെ പിൻവലിക്കാം. ഇൻ്റർനാഷണൽ ബിസിനസ്സ്, ടൈറ്റാനിയം, ഗോൾഡ് ഡെബിറ്റ് കാർഡുകളിൽ പ്രതിദിന പരിധി 50,000 രൂപയാണ്. ടൈറ്റാനിയം റോയൽ ഡെബിറ്റ് കാർഡുകളിൽ 75,000 വരെ പിൻവലിക്കാം.  പ്ലാറ്റിനം, ഇംപീരിയ പ്ലാറ്റിനം ചിപ്പ് ഡെബിറ്റ് കാർഡുകളിൽ 1,00,000  വരെ പിൻവലിക്കാം. ജെറ്റ് പ്രിവിലേജ് വേൾഡ് ഡെബിറ്റ് കാർഡ് ആണെങ്കിൽ പ്രതിദിനം 3,00,000 വരെ പിൻവലിക്കാം.

friends catering

കനറാ ബാങ്ക്

കനറാ ബാങ്കിൻ്റെ ക്ലാസിക് റുപേ, വിസ അല്ലെങ്കിൽ സ്റ്റാൻഡേർഡ് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകളുടെ പ്രതിദിന പരിധി 75,000 രൂപയാണ്. പ്ലാറ്റിനം, മാസ്റ്റർകാർഡ് ബിസിനസ് ഡെബിറ്റ് കാർഡുളുടെ പ്രതിദിന പരിധി  1,00,000  രൂപയാണ് 

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐയുടെ കോറൽ പ്ലസ് ഡെബിറ്റ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ പ്രതിദിന പരിധി 1,50,000.രൂപയാണ്. എക്സ്പ്രഷൻ, പ്ലാറ്റിനം, ടൈറ്റാനിയം ഡെബിറ്റ് കാർഡുകളിൽ പ്രതിദിനം 1,00,000 വരെ പിൻവലിക്കാം. സ്മാർട്ട് ഷോപ്പർ സിൽവർ ഡെബിറ്റ് കാർഡ് വഴി പ്രതിദിനം 50,000 വരെ പിൻവലിക്കാം. സഫീറോ ഡെബിറ്റ് കാർഡ് വഴി 2,50,000 വരെ പിൻവലിക്കാം.

ആക്സിസ് ബാങ്ക്

റുപേ പ്ലാറ്റിനം അല്ലെങ്കിൽ പവർ സല്യൂട്ട് ഡെബിറ്റ് കാർഡുകൾ വഴി പ്രതിദിനം 40,000 രൂപ വരെ പിൻവലിക്കാൻ ആക്സിസ് ബാങ്ക് അനുവദിക്കുന്നു. ബർഗണ്ടി ഡെബിറ്റ് കാർഡ് വഴി പ്രതിദിനം 3,00,000 വരെ പിൻവലിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights