ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് അറ്റകുറ്റപ്പണി നടത്താൻ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് വൈക്കം കായലോരത്തു കിടന്നു നശിക്കുന്നു. ചേർത്തല പാണാവള്ളി ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് യന്ത്രത്തകരാറിനെ തുടർന്ന് സർവീസ് നടത്താനാവാതെ മാറ്റിയിട്ടു. പാണിവള്ളി ഫെറിയിൽ ഈ ബോട്ട് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ പിന്നീട് വൈക്കം ജെട്ടിയിലേക്കു മാറ്റുകയായിരുന്നു. വൈക്കം ജെട്ടിയിൽ ഈ ബോട്ട് കൊണ്ടു വന്നു കെട്ടിയിട്ടിട്ടുതന്നെ ആറുമാസം കഴിഞ്ഞു.
കാര്യമായ അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ ഈ ബോട്ട് പ്രവർത്തനക്ഷമമാക്കാനാകൂ. ബോട്ട് അറ്റകുറ്റപ്പണി നടത്തി സർവീസിനു സജ്ജമാക്കുന്നതിനായി ജഗതാഗത വകുപ്പിനു ബന്ധപ്പെട്ട അധികൃതർ കത്തു നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല.മഴയും വെയിലുമേറ്റ് കിടന്നു നശിക്കുന്ന ബോട്ട് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ ജലഗതാഗത വകുപ്പ് നടപടി
സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.