പ്രളയ സെസ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് ഒന്ന് മുതൽ സാധ്യനങ്ങളുടെ ബില്ലിൽ ഇക്കാര്യം ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയതായും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെ തുടർന്ന് കേരളത്തിന്‍റെ പുനർനിർമ്മാണത്തെ സഹായിക്കാനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്.
പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ്വെയറില് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയതോടെ കാര്‍, ബൈക്ക്, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ്, പെയിന്‍റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ് ചുമത്തിയിരുന്നു.