ശാരീരിക വ്യായാമം മസ്തിഷ്‌കാരോഗ്യത്തെ സംരക്ഷിക്കുമെന്നും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുമെന്നും പഠനം. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും തരക്കേടില്ലാതെ വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. 18 മുതല്‍ 97 വയസ്സുവരെ പ്രായമുള്ള ആയിരത്തിലധികം പേരില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വ്യായാമം ചെയ്യുമ്പോള്‍ രൂപപ്പെടുന്ന ബ്രയിന്‍ ഡിറൈവ്ഡ് ന്യൂറോ ട്രോഫിക്ക് ഫാക്ടര്‍ എന്ന പ്രോട്ടീന്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം വ്യക്തമാക്കുന്നു.
നാഡീസംബന്ധമായ രോഗങ്ങളുള്ളവരില്‍ മസ്തിഷ്‌കം ചുരുങ്ങാന്‍ പ്രവണത കാണിക്കും. വ്യായാമം അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കും. സ്ഥിരമായുള്ള വ്യായാമം മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും തന്മൂലം തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്നും രക്ഷനേടാമെന്നുമാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.