ബജറ്റിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ 2022-23 സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് അനുകൂലമായിരിക്കുമോ? വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ മേഖല സാധാരണ നിലയിലേയ്ക്കെത്താനുള്ള കാത്തിരിപ്പിലാണ്.ഓരോ പുതിയ കോവിഡ് വേരിയന്റും ശാസ്ത്രത്തെയും സമൂഹത്തെയും വിദ്യാർത്ഥികളെയും കൂടുതൽ വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ‘സ്റ്റോപ്പ്-സ്റ്റാർട്ട്’ ക്രമീകരണങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ക്ലാസുകളും മറ്റും ഇത്തരത്തിൽ പെട്ടെന്ന് നിർത്തുന്നതും മറ്റും വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ തളർത്തുകയാണ്.

കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളുകൾ അടച്ചിട്ടതോടെ 25 കോടിയോളം വിദ്യാർത്ഥികളെയാണ് ഇത് ബാധിച്ചത്. മാതാപിതാക്കളുടെയും അധ്യാപകരുടെയും മേൽ സാങ്കേതികവും സാമ്പത്തികവുമായ ഭാരവും വർദ്ധിച്ചു.പുതിയ വിദ്യാഭ്യാസ നയം എങ്ങനെയായിരിക്കുമെന്നും 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ ചക്രം തിരിക്കുന്നത് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.1964ൽ കോത്താരി കമ്മീഷൻ വിദ്യാഭ്യാസച്ചെലവ് ജിഡിപിയുടെ 2.9 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് 20 വർഷത്തിനുള്ളിൽ, അതായത് 1985-86 സാമ്പത്തിക വർഷത്തോടെ കൈവരിക്കണമെന്നുമാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇതുവരെ നാമമാത്രമായ പുരോഗതി മാത്രമേ ഈ മേഖലയിൽ കൈവരിച്ചിട്ടുള്ളൂ. 2020-21ലെ സാമ്പത്തിക സർവേ പ്രകാരം 2019-21 കാലഘട്ടത്തിൽ ജിഡിപിയിൽ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയുടെ ചെലവ് 3-3.5 ശതമാനമായിരുന്നു.

ബജറ്റിൽ വിദ്യാഭ്യാസ വിഹിതം ഇരട്ടിയാക്കുക
ജിഡിപിയുടെ 6 ശതമാനത്തിലെത്തുന്നത് എങ്ങനെ? ഇതിനായി അതിനനുസരിച്ച് നിക്ഷേപം നടത്തണം. ബജറ്റ് രണ്ട് മടങ്ങ് വർദ്ധിപ്പിക്കുക. ഇത് NEP 2020 നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശ്രമങ്ങളും മൂലധനവും വർദ്ധിപ്പിക്കും.ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, രാജ്യത്തുടനീളം ഈ മഹാമാരിയിലും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുക, നഗര-ഗ്രാമ വിഭജനത്തിനപ്പുറം കഴിവുകളെ പ്രോത്സാഹിപ്പിക്കുക. പ്രൊഫഷണലുകൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്കോളർഷിപ്പുകൾ നൽകുക, ഇന്ത്യയെ ആഗോള വിജ്ഞാന ശക്തിയാക്കി മാറ്റുക. 2022ലെ വിദ്യാഭ്യാസ ബജറ്റിലെ വിഹിതം ഇരട്ടിയാക്കുന്നത് ഈ മേഖലയിൽ നിർണായക നടപടിയായിരിക്കും.എഡ്‌ടെക് – വിദ്യാഭ്യാസത്തിന്റെ ഭാവി21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ പുനർനിർമ്മിക്കുന്നതിൽ എഡ്‌ടെക്കിന്റെ പങ്ക് വളരെ വലുതാണ്. സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു പുതിയ പഠന വഴി തുറക്കാൻ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇ-ലേണിംഗ് ആവശ്യമാണ്. എഡ്-ടെക്കുകൾ വിദ്യാഭ്യാസത്തിന്റെ അനിവാര്യമായ ഭാവിയാണ്. എന്നാൽ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട പരമ്പരാഗത സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, എഡ്ടെക്ക് സ്ഥാപനങ്ങൾ 18 ശതമാനം ജിഎസ്ടി അടയ്ക്കുന്നുണ്ട്. രാജ്യത്തെ ഒരിക്കലും കുറയാത്ത വിദ്യാഭ്യാസച്ചെലവ് കണക്കിലെടുക്കുമ്പോൾ, വിദ്യാഭ്യാസ സേവനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights