ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂൺ 29-നും അവധി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

ഈ വർഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. 28നാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചയായാണ് കേരളത്തിലെ ഖാസിമാര്‍ ഐക്യ കണ്ഠേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 28ലെ അവധി നിലനിര്‍ത്തിക്കൊണ്ട് 29നും അവധി നല്‍കാൻ ആവശ്യപ്പെട്ടത്.

Verified by MonsterInsights