പ്രായം പുറത്തറിയാതിരിക്കാന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്നവരുണ്ട്. പുറമേയാണ് പരീക്ഷണം അധികവും. ഭക്ഷണത്തിലോ ശ്രദ്ധയൊട്ടും കാണിക്കുകയുമില്ല. നമ്മുടെ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. മൃദുത്വവും ജലാംശവും കുറയും. ഒപ്പം ഇലാസ്റ്റികതയും ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ഭക്ഷണത്തിലൂടെ വേണം ലഭിക്കാന്‍.
നിത്യജീവിതത്തില്‍ ചുറുചുറുക്കും ഉന്മേഷവും നിലനിര്‍ത്താന്‍ കുറുക്കുവഴികള്‍ തേടുന്നവരാണ് ഏറെയും. ഭാരം കുറയ്ക്കാന്‍, കൂട്ടാന്‍, പ്രായമാകുന്നത് തടയാന്‍.ഇതിനെല്ലാം സൂത്രപ്പണികള്‍ വാഗ്ദാനം ചെയ്യുന്നവര്‍ വിപണിയിലും ഇഷ്ടം പോലെ. എന്നാല്‍ കൃത്യമായ ആഹാരം ശീലമാക്കിയാല്‍ മതി, ആരോഗ്യത്തോടെയിരിക്കാന്‍.
പ്രായത്തെപിടിച്ചുകെട്ടാം.
ക്രീമുകള്‍, ലോഷനുകള്‍, മരുന്നുകള്‍… പ്രായം പുറത്തറിയാതിരിക്കാന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്നവരുണ്ട്. പുറമേയാണ് പരീക്ഷണം അധികവും. ഭക്ഷണത്തിലോ ശ്രദ്ധയൊട്ടും കാണിക്കുകയുമില്ല. നമ്മുടെ ചര്‍മമാണ് പലപ്പോഴും പ്രായത്തെ വിളിച്ചു പറയുന്നതും.
പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. ഒപ്പം മൃദുത്വവും ജലാംശവും ഇലാസ്റ്റികതയും. ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ഭക്ഷണത്തിലൂടെ വേണം ലഭിക്കാന്‍. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍ കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും, വെളിച്ചെണ്ണയുംഏതെങ്കിലും മോയ്‌സ്ച്ചുറയ്‌സറും ഉപയോഗിക്കുന്നതും നല്ലതാണ്. ഒപ്പം ഇളനീര്‍, മാമ്പഴം, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, പൂവന്‍.പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
- ധാരാളം വെള്ളം കുടിക്കാം. ഇത് ഡീഹൈഡ്രേഷന്‍ തടയും. ഇത് ചര്‍മത്തിന് തിളക്കം കൂട്ടുന്നു.
- ആന്റി ഓക്‌സിഡന്റ് ധാരാളമുള്ള പഴങ്ങളും, പച്ചക്കറികളും സാലഡ് രൂപത്തിലും,ജ്യൂസ് രൂപത്തിലുംഭക്ഷണത്തല്‍ ഉള്‍പ്പെടുത്തുക.
- സ്ഥിരമായി വ്യായാമം ചെയ്യുക.
- ആന്റി ഓക്‌സിഡന്റുകള്‍ കൂടുതലുള്ള തക്കാളി, ഓറഞ്ച്, പപ്പായ എന്നിവ മുഖത്ത് മസാജ് ചെയ്യുന്നത് ത്വക്കിന് തിളക്കം കൂട്ടും.
- ശരിയായ ഉറക്കം അതായത് ദിവസവും 7-8 മണിക്കൂര്‍ വിശ്രമത്തിനായി മാറ്റി വെയ്‌ക്കേണ്ടതാണ്.
ശീലമാക്കാം:
- കാരറ്റ്- പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സൈഡുകള്‍ സഹായിക്കും.
- വിറ്റാമിന്‍ എ കാഴ്ചശക്തിക്കും നല്ലതാണ്.
- മാതള നാരങ്ങ- വിറ്റാമിന്‍ സി ധാരാളമുള്ള മാതളം ചര്‍മ സംരക്ഷണത്തിനും അകാല വാര്‍ദ്ധക്യം തടയാനും നല്ലതാണ്.ശരീരത്തലെ പേശികളുടെ ആരോഗ്യംവര്‍ദ്ധിപ്പിക്കാനുംസഹായിക്കുന്നു.
- തക്കാളി- തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്ന ലൈസോപേന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. മുട്ടയും പാലും- സമ്പൂര്‍ണ പോഷകാഹാരം എന്ന് പറയുന്നത് വെറുതെയല്ല. പ്രായമാകുമ്പോള്‍ കാഴ്ചശക്തിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുട്ടയാണ് നല്ലത്. എല്ലുകളുടെ ആരോഗ്യം ഭദ്രമാക്കാന്‍ പാലും. ആന്റി ഏജിങ് ന്യൂട്രിയന്റുകളുടെ കലവറയാണ് പാല്‍.
രോഗപ്രതിരോധം ഭക്ഷണത്തിലൂടെ: രോഗപ്രതിരോധശേഷി കുറഞ്ഞാല്‍ ശരീരം പെട്ടെന്ന് അലര്‍ജിക് ആവും. പനി, തുമ്മല്‍, ജലദോഷം എന്നിവ വിട്ടുമാറുകയുമില്ല. നിത്യേനയുള്ള ചില ഭക്ഷണങ്ങളിലൂടെ നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടാം. പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിനുകളാണ് വിറ്റാമിന്‍ A, വിറ്റാമിന്‍ E, വിറ്റാമിന്‍ C,സിങ്ക്. ഇവ ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും നിര്‍മാണത്തിനും ശരീരത്തിലെത്തുന്ന അന്യപദാര്‍ഥങ്ങളെ നശിപ്പിക്കുന്നതിനും സഹായിക്കും.