ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജോലിയവസരവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് 2000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 നവംബറിലാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷകള്‍ നടക്കുക. നിയമനം രാജ്യത്തെവിടെയുമാവാം.
യോഗ്യത
1. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച തത്തുല്യയോഗ്യതയുള്ളവര്‍ക്ക് 2.അപേക്ഷിക്കാം” ബിരുദ കോഴ്‌സിന്റെ അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്….”
3. ഇവര്‍ അഭിമുഖത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഡിസംബര്‍ 31നോ അതിന് മുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും.
4. മെഡിക്കല്‍, എഞ്ചിനീയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
5. തെരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ട് ലക്ഷം രൂപയുടെ സര്‍വ്വീസ് ബോണ്ട് സമര്‍പ്പിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36000 മുതല്‍ 63840 രൂപ വരെ ശമ്പളം ലഭിക്കും. തുടക്കത്തില്‍ നാല് ഇന്‍ക്രിമെന്റുള്‍പ്പെടെ 41960 രൂപയായിരിക്കും അടിസ്ഥാന ശമ്പളം.
വയസ്
1. 2023 ഏപ്രില്‍ 1ന്, 21 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാനാവുക. 30 വയസ് കഴിയാനും പാടില്ല.
2. അപേക്ഷകര്‍ 02-04-1993 നും 01-04-2002 നും ഇടയില്‍ ജനച്ചവരായിരിക്കണം.
3. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും.
4. ഭിന്നശേഷിക… “അപേക്ഷിക്കേണ്ട വിധം
1.sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഹോംപേജില്‍, PO റിക്രൂട്ട്‌മെന്റിനായി ലഭ്യമായ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 3.നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക.
ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പേജ് ഡൗണ്‍ലോഡ് ചെയ്യുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 27.